ഡോണ്ട്സ്ക്|
WEBDUNIA|
Last Modified ശനി, 12 ഏപ്രില്‍ 2014 (11:40 IST)
PRO
ഉക്രൈനിന്റെ സമാധാനത്തിന് റഷ്യ ഭംഗം വരുത്തുവാന്‍ ശ്രമിക്കുകയാണെങ്കില്‍ പുതുതായി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ.
ഉക്രൈനില്‍ ഇനിയും കലാപം നടത്തുവാന്‍ റഷ്യ ശ്രമിക്കുകയാണെങ്കില്‍ കൂടുതല്‍ ശക്‌തമായ പുതിയ ഉപരോധങ്ങള്‍ റഷ്യക്കെതിരെ ഏര്‍പ്പെടുത്തണമെന്ന കാര്യത്തില്‍ യുഎസിനും യൂറോപ്യന്‍ യൂണിയനും ഒരേ അഭിപ്രായമാണ്.
കഴിഞ്ഞ ദിവസം ഒബാമ ഇക്കാര്യം ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലുമായി ഫോണില്‍ സംസാരിച്ചു. വൈതൗസ് ഇന്നലെ നല്‍കിയ പ്രസ്‌താവനയില്‍ 'റഷ്യയുടെ പുതിയ നീക്കങ്ങളെ ഉപരോധങ്ങള്‍കൊണ്ടു ചെറുക്കാന്‍ തയാറാകുക എന്നു യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ ആഹ്വാനം ചെയ്‌തിട്ടുണ്ട്.