റഷ്യന്‍ വസ്തുക്കള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെ സെക്സ് ഉപരോധവുമായി യുക്രൈന്‍ രംഗത്ത്. ക്രിമിയയില്‍ റഷ്യയുടെ ഇടപെടലില്‍ പ്രതിഷേധിച്ച് യുക്രൈയിനിലെ സ്ത്രീകള്‍ റഷ്യക്കാരായ പുരുഷന്മാര്‍ക്ക് സെക്‌സ് നിഷേധിക്കണമെന്നാണ് ആഹ്വാനം. സെക്‌സ് നിഷേധിക്കാനുള്ള ആഹ്വാനവുമായ് സ്ത്രീകള്‍ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.
ഫേസ്ബുക്കില്‍ ഇതിനായി പേജും തുടങ്ങിക്കഴിഞ്ഞു. ഡേലോ ഡോട്ട് യുഎ എന്ന ഉക്രൈന്‍ വാര്‍ത്താ സൈറ്റിന്റെ എഡിറ്റര്‍ കാതറീന വെന്‍ഷികാണ് പേജ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ റഷ്യന്‍ ബ്ലോഗര്‍മാര്‍ സമരക്കാരെ വേശ്യകളെന്ന വിളിച്ചതോടെ സൈബര്‍ യുദ്ധം തന്നെയാണ് ഇപ്പോള്‍ നടക്കുന്നത്. 2003-ല്‍ വുമന്‍ ഓഫ് ലിബേറിയ മാസ് ആക്‍ഷന്‍ ഫോര്‍ പീസ് എന്ന സംഘടന ലിബേറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ ‘സെക്സ് ഉപരോധം’ ഏര്‍പ്പെടുത്തിയിരുന്നു.
റഷ്യന്‍ പുരുഷന്മാര്‍ക്ക് സെക്‌സ് നിഷേധിക്കണമെന്ന സന്ദേശം രേഖപ്പെടുത്തിയ ടീ ഷര്‍ട്ടുകളും ക്യാമ്പയ്‌നിന്റെ ഭാഗമായി പുറത്തിറക്കിയിട്ടുണ്ട്. പ്രശസ്ത യുക്രൈന്‍ കവി ടരസ് ഷെവ്‌ചെങ്കോയുടെ കവിതയിലെ “‘അല്ലയോ സുന്ദരികളെ പ്രണയബന്ധത്തില്‍ വീണോളൂ, പക്ഷേ റഷ്യാക്കാരുമായി വേണ്ട“ എന്നീ വരികളും ടീ ഷര്‍ട്ടില്‍ ആലേഖനം ചെയ്തിട്ടുണ്ട്.