മോണ്ടനസ് കോളോണ്‍ എന്ന വനിതയാണ് 911ല്‍ വിളിച്ചത്. തന്റെ സ്‌പോര്‍ട്സ് കാര്‍ മകന്‍ എടുത്തുകൊണ്ടുപോയെന്നായിരുന്നു പരാതി. മരിച്ചുപോയ ഭര്‍ത്താവിന്റെ കാര്‍ ആണ് അതെന്നും അത് തിരിച്ചുവേണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. ഉടന്‍ തന്നെ പൊലീസ് അവരുടെ വീട്ടിലെത്തി.
എന്നാല്‍ വീട്ടിലെത്തിയ പൊലീസ് ഓഫിസര്‍ കണ്ടത് മദ്യലഹരിയില്‍ നില്‍ക്കുന്ന കോളോണിനെയാണ്. അശ്ലീല ചുവയുള്ള സംഭാഷണത്തോടെയാണ് ഇവര്‍ പൊലീസ് ഓഫീസറെ സ്വീകരിച്ചത്. താങ്കള്‍ സെക്സിയാണെന്നും വിവാഹിതനാണോ എന്നും അദ്ദേഹത്തോട് അവര്‍ചോദിച്ചു. തുടര്‍ന്ന് താനുമായി സെക്സ് ചെയ്യണമെന്ന്പൊലീസ് ഓഫിസറെ നിര്‍ബന്ധിച്ചു. വര്‍ഷങ്ങളായി താന്‍ സെക്സില്‍ ഏര്‍പ്പെട്ടിട്ട് എന്നും പറഞ്ഞു. ഓഫിസറുടെ നെഞ്ചില്‍ കൈവയ്ക്കാനും കടന്നുപിടിക്കാനും ശ്രമിച്ചു. ഒരുവിധത്തിലാണ് ഓഫിസര്‍ അവിടെ നിന്ന് രക്ഷപ്പെട്ടത്.
എന്നാല്‍ ഒരു മണിക്കൂറിന് ശേഷം ഈ സ്ത്രീ വീണ്ടും 911ല്‍ വിളിച്ചു. നേരത്തെ അവരുടെ വീട്ടിലെത്തിയ ഓഫീസര്‍ മറ്റൊരു ഓഫിസറെയും കൂട്ടിയാണ് ഇത്തവണ പോയത്. തുടര്‍ന്ന് എമര്‍ജന്‍സി നമ്പര്‍ ദുരുപയോഗം ചെയ്ത കുറ്റത്തിന് സ്ത്രീയെ അറസ്റ്റ് ചെയ്യുകയായിരുന്നു.