ഉക്രൈന്‍: പാര്‍ലമെനന്റ് ആയുധധാരികള്‍ പിടിച്ചെടുത്തു

WEBDUNIA| Last Modified വെള്ളി, 28 ഫെബ്രുവരി 2014 (09:36 IST)
PRO
പ്രക്ഷോഭം രൂക്ഷമായ ഉക്രൈയിനില്‍ പ്രാദേശിക സര്‍ക്കാരിന്റെ ആസ്ഥാനമന്ദിരവും പാര്‍ലമെന്ററും ആയുധ ധാരികള്‍ പിടിച്ചെടുത്തു.റഷ്യന്‍ അതിര്‍ത്തിയിലെ ക്രിമിയ ഉപദ്വീപിലെ പാര്‍ലമെന്റ് മന്ദിരമാണ് അജ്ഞാതരായ ആയുധാരികള്‍ പിടിച്ചെടുത്തത്.

പിടിച്ചെടുത്ത കെട്ടിടങ്ങള്‍ക്കു മുകളില്‍ ഇവര്‍ റഷ്യന്‍ പതാകകള്‍ ഉയര്‍ത്തി.ഗ്രനേഡും തോക്കുകകളുമായി ബസുകളിലെത്തിയ അറുപത് പേരടങ്ങുന്ന സംഘം സര്‍ക്കാര്‍ മന്ദിരത്തിലേക്ക് കടന്നുകയറുകയായിരുന്നു.

ക്രീമിയയില്‍ റഷ്യന്‍പട്ടാളം അതിക്രമം കാട്ടരുതെന്ന് ഉക്രൈന്‍ പ്രസിഡന്റ് ഒലക്‌സാണ്ടര്‍ തുര്‍ച്ചിനോവ് മുന്നറിയിപ്പ് നല്‍കി.

റഷ്യന്‍ ഭൂരിപക്ഷമുള്ള സ്വയംഭരണ പ്രദേശമാണ് ക്രീമിയ.അജ്ഞാതകേന്ദ്രത്തില്‍ കഴിയുന്ന പുറത്താക്കപ്പെട്ട പ്രസിഡന്റ് വിക്തോര്‍ യാനുകോവിച്ച്, യുക്രൈന്റെ പ്രസിഡന്റ് ഇപ്പോഴും താനാണെന്ന് പ്രഖ്യാപിച്ചു.

റഷ്യയുടെ വാര്‍ത്താ ഏജന്‍സികളിലൂടെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. സുരക്ഷയ്ക്കായി റഷ്യയുടെ സഹായം തേടിയതായും അദ്ദേഹം അറിയിച്ചു.

പക്ഷേ റഷ്യന്‍ പോര്‍വിമാനങ്ങള്‍ ഉക്രൈയിന്‍ അതിര്‍ത്തിയില്‍ നിരീക്ഷണ പറക്കല്‍ നടത്തുന്നുണ്ടെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം തന്നെ സ്ഥിരീകരിച്ചു.എങ്കിലും യുക്രയിനില്‍ റഷ്യ ഇടപെടില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇടക്കാല പ്രധാനമന്ത്രി ആഴ്‌സെനി യാത്സെന്‍യുക് പ്രത്യാശ പ്രകടിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :