വ്യാജ രസീതു നല്‍കി ലക്ഷങ്ങള്‍ തട്ടിയ വക്കീല്‍ ഗുമസ്ത പിടിയില്‍

കാട്ടാക്കട| WEBDUNIA| Last Modified ഞായര്‍, 28 ജൂലൈ 2013 (16:05 IST)
PRO
കോടതിയില്‍ കക്ഷികളില്‍ നിന്ന് പിഴയടയ്ക്കാനായി രൂപ വാങ്ങിയ ശേഷം വ്യാജ രസീത് നല്‍കി ലക്ഷങ്ങള്‍ തട്ടിയതിനെ തുടര്‍ന്ന് വക്കീല്‍ ഗുമസ്ത ജോലി ചെയ്യുന്ന ഓഫീസിലെ വക്കീല്‍ തന്നെ നല്‍കിയ പരാതിയെ തുടര്‍ന്ന് ഗുമസ്തയെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കടയിലാണു സംഭവം.

കാട്ടാക്കടയ്ക്കടുത്ത് കട്ടയ്ക്കോട് പൂച്ചടിവിള അഞ്ജലി ഭവനില്‍ ഷെര്‍ലി എന്ന 37 കാരിയയ ഗുമസ്തയാണ്‌ പിഴ ഒടുക്കാനെന്ന പേരില്‍ പണം വാങ്ങിയ ശേഷം വ്യാജ രസീത് സംഘടിപ്പിച്ചു നല്‍കിയായിരുന്നു തട്ടിപ്പു നടത്തിയത്. പ്രതിയെ വക്കീലിന്‍റെ പരാതിയെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് കാട്ടാക്കട ഫസ്റ്റ് ക്ലാസ് മജിസ്‍‍ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

അടുത്തിടെ വിളപ്പില്‍ ശാല സ്വദേശിയെ പിഴ അടയ്ക്കാത്തതിന്‍റെ പേരില്‍ കോടതി നിര്‍ദ്ദേശ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു.എന്നാല്‍ താന്‍ പിഴ അടയ്ക്കാനായി തുക വക്കീല്‍ ഗുമസ്തയെ ഏല്‍പ്പിച്ചിരുന്നു എന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞതോടെയായിരുന്നു സംഭവങ്ങളുടെ ചുരുളഴിഞ്ഞതും ഗുമസ്ത പിടിയിലായതും. പലപ്പോഴായി പലരില്‍ നിന്നും പല തരത്തില്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് പണം ഈടാക്കിയിരുന്നതായി ഷെര്‍ലിയുടെ പേരില്‍ ആരോപനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :