രാജ്യം വിടണമെന്ന് അനധികൃത കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടന്റെ എസ്എംഎസ്
ലണ്ടന്‍|
WEBDUNIA|
Last Modified ശനി, 19 ഒക്‌ടോബര്‍ 2013 (15:32 IST)
PRO
60,000ത്തോളം അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് അധികൃതര്‍ എസ്എംഎസ് അയച്ചു.
ഇമെയിലുകള്‍ വഴിയും അനധികൃത കുടിയേറ്റക്കാരോട് രാജ്യം വിടാന്‍ യുകെ ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം എസ്എംഎസ് നിയമാനുസൃതമായി ബ്രിട്ടണില്‍ തങ്ങുന്ന ആളുകള്‍ക്കും ലഭിച്ചതായി പരാതിയുണ്ട്.
ബ്രിട്ടണില്‍ തങ്ങുന്ന 14 പേര്‍ക്ക് തെറ്റായി എസ്എംഎസ് അയച്ചതായി ബ്രിട്ടീഷ് അധികൃതര്‍ സമ്മതിച്ചു. എസ്എംഎസ് ക്യാംപയിനിന് മേല്‍നോട്ടം വഹിച്ചിരുന്ന സ്വകാര്യ കമ്പനിക്ക് പറ്റിയ പിശകാണ് ഇതിന് കാരണമെന്ന് ബ്രിട്ടീഷ് അധികൃതര്‍ പറയുന്നു.
സര്‍ക്കാര്‍ ക്യാംപയിനെതിരെ മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി രംഗത്തെത്തി. തട്ടിപ്പാണ് എസ്എംഎസ് ക്യാംപയിനെന്ന് കുറ്റപ്പെടുത്തിയ ലേബര്‍ പാര്‍ട്ടി ക്യാംപയിന്‍ ബ്രിട്ടീഷ് ജനതയെ അവഹേളിക്കുന്നതാണെന്നും പറഞ്ഞു.