കളിത്തോക്ക് കാട്ടി പേടിപ്പിച്ച് ബ്രിട്ടീഷ് ബാലന്‍ ബാങ്ക് കൊള്ളയടിച്ചു; അമ്മ പൊലീസില്‍ ഏല്‍പ്പിച്ചു
ലണ്ടന്‍|
WEBDUNIA|
PRO
PRO
കളിത്തോക്ക് കാട്ടി പേടിപ്പിച്ച് ബ്രിട്ടീഷ് ബാലന്‍ ബാങ്ക് കൊള്ളയടിച്ചു. ബാങ്ക് കൊള്ളയടിച്ച കാര്യം മനസിലായപ്പോള്‍ അമ്മ തന്നെ കുട്ടിയെ പൊലീസില്‍ ഏല്‍പ്പിച്ചു. ബാര്‍ക്ലേയ്‌സ് ബാങ്കിന്‍റെ ലിവര്‍പൂളിലുള്ള ശാഖയില്‍ നിന്നും 15 കാരന്‍ 3,200 ഡോളര്‍ രൂപയാണ് കൊള്ളയടിച്ചത്.
ബാലന്റെ കൈയില്‍ കൂടുതല്‍ പണം കണ്ടതിനെന്‍ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ബാങ്ക് കൊള്ളയടിച്ച പണമാണിതെന്ന് മനസിലായി. തുടര്‍ന്ന അമ്മ തന്നെ പൊലീസില്‍ വിവരം പറഞ്ഞു മകനെ അറസ്റ്റ് ചെയ്യിപ്പിച്ചു.
ബാര്‍ക്ലേയ്‌സ് ബാങ്കില്‍ മുഖംമൂടി അണിഞ്ഞെത്തിയ ബാലന്‍ ബാങ്ക് അധികൃതരെ കളിത്തോക്ക് കാട്ടി ഭയപ്പെടുത്തിയിട്ട് പൊലീസിനെ വിളിക്കരുതെന്നും ജയിലില്‍ പോയാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം താന്‍ തിരിച്ചുവരുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് കൊള്ളയടിച്ചത്.
മോഷണക്കുറ്റം, ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് പൊലീസ് ബാലനെതിരെ കേസ് എടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ബാലന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ബാലന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.