അഫ്‌ഗാന്‍ അതിര്‍ത്തിയില്‍ ചാവേര്‍ സ്‌ഫോടനം: 42 മരണം

കാബൂള്‍| WEBDUNIA|
PRO
PRO
അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ ചൊവ്വാഴ്ചയുണ്ടായ നാല് ചാവേര്‍ സ്‌ഫോടനങ്ങളില്‍ 42 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്തെ മാര്‍ക്കറ്റിലാണ് ഒരു സ്‌ഫോടനം നടന്നത്. മാര്‍ക്കറ്റിലുണ്ടായിരുന്ന കച്ചവടക്കാരും സാധാരണക്കാരുമാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. മറ്റ് മൂന്ന് പ്രദേശങ്ങളിലും സ്‌ഫോടനങ്ങളുണ്ടായി.

നിരവധി പേര്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറിയതായി അഫ്ഗാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ചാവേര്‍ സ്‌ഫോടനങ്ങളുണ്ടായത്. വടക്കന്‍ പ്രവിശ്യയായ കുണ്ഡൂസിലുണ്ടായ സ്‌ഫോടനങ്ങളില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. മോട്ടോര്‍ ബൈക്കില്‍ ഘടിപ്പിച്ച ബോംബാണ് ഇവിടെ പൊട്ടിത്തെറിച്ചത്.

റമദാന്‍ തിരക്ക് മുന്നില്‍കണ്ടാണ് തീവ്രവാദികള്‍ സ്‌ഫോടന പരമ്പര നടത്തിയത്. അതിര്‍ത്തി വഴിയുള്ള താലിബാന്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം വര്‍ധിച്ചതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സ്‌ഫോടനങ്ങള്‍ അരങ്ങേറിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :