ബീജിംഗ്|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (17:38 IST)
PRO
കഴിഞ്ഞ വര്‍ഷം നടന്ന ചൈനീസ് വിരുദ്ധ സമരങ്ങളുമായി ബന്ധപ്പെട്ട് ടിബറ്റന്‍ സ്വദേശികളെ ശിക്ഷിക്കാനുള്ള നീക്കത്തെ എതിര്‍ത്ത യൂറോപ്യന്‍ യൂണിയനെ ചൈന നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു. ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ ഇടപെടേണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാ ഷവോക്സു പറഞ്ഞു.
സമരത്തിന്‍റെ പേരില്‍ രണ്ട് ടിബറ്റന്‍ വംശജര്‍ക്ക് വധശിക്ഷയായിരുന്നു ചൈന വിധിച്ചത്. കഴിഞ്ഞ ദിവസം യൂറോപ്യന്‍ യൂണിയന്‍ ഇതിനെ വിമര്‍ശിച്ച് പ്രസ്താവന ഇറക്കിയിരുന്നു. ഇതാണ് ചൈനയെ ചൊടിപ്പിച്ചത്. പരസ്പര വിശ്വാസത്തിലും തുല്യതയിലും നിലകൊള്ളാന്‍ യൂറോപ്പിനോട് ആവശ്യപ്പെടുകയാണെന്ന് മാ ഷവോക്സു പറഞ്ഞു. ടിബറ്റിലെ പ്രക്ഷോഭകാരികള്‍ക്ക് തെറ്റായ സന്ദേശങ്ങള്‍ നല്‍കിയാല്‍ ചൈനയും യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം വഷളാകുമെന്നും ഷവോക്സു മുന്നറിയിപ്പ് നല്‍കി.
ബീജിംഗ് ഒളിമ്പിക്സിന്‍റെ സമയത്ത് രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട അവസരത്തിലാണ് ടിബറ്റില്‍ പ്രക്ഷോഭം നടന്നത്. 21 പേരാണ് പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഒരാള്‍ മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ചത്. ബാക്കിയുള്ളവരുടെ മരണത്തിന് ഈ നേതാക്കളാണ് ഉത്തരവാദികളെന്നും ഷാവോക്സു ചൂണ്ടിക്കാട്ടി.
ദലൈലാമയെ അനുകൂലിക്കുന്ന ചെറുസംഘമാണ് ഈ പ്രക്ഷോഭമുണ്ടാക്കിയതെന്നും ഇതിന് ജനപിന്തുണ ഇല്ലായിരുന്നെന്നും ഷവോക്സു ആവര്‍ത്തിച്ചു.