മ്യാന്‍മറില്‍ 69 രാഷ്ട്രീയത്തടവുകാരെ സര്‍ക്കാര്‍ മോചിപ്പിച്ചു

യാങ്കോണ്‍| WEBDUNIA|
PTI
ജനാധിപത്യത്തിലേക്ക് നീങ്ങുന്ന മ്യാന്‍മറില്‍ 69 രാഷ്ട്രീയത്തടവുകാരെക്കൂടി സര്‍ക്കാര്‍ മോചിപ്പിച്ചു. ഈ വര്‍ഷം അവസാനത്തോടെ എല്ലാ രാഷ്ട്രീയത്തടവുകാരെയും മോചിപ്പിക്കുമെന്ന് പ്രസിഡന്റ് തെയ്ന്‍ സീന്‍ വാഗ്ദാനംചെയ്തിരുന്നു.

ഇതേതുടര്‍ന്നാണ് ഘട്ടംഘട്ടമായി തടവുകാരെ പൊതുമാപ്പ് നല്‍കി മോചിപ്പിക്കുന്നത് സൈനികഭരണം അവസാനിപ്പിച്ച് 2011 മാര്‍ച്ചിലാണ് ഭാഗികമായി ജനകീയ സ്വഭാവമുള്ള സര്‍ക്കാര്‍ നിലവില്‍ വന്നത്. ഇതേത്തുടര്‍ന്നാണ് രാജ്യത്ത് ജനാധിപത്യപ്രക്രിയ സജീവമായത്.

രണ്ട് പതിറ്റാണ്ട് പട്ടാളം വീട്ടുതടങ്കലിലാക്കിയ ജനാധിപത്യപ്രക്ഷോഭനായിക ഓങ് സാന്‍ സൂകിയെ മോചിപ്പിച്ചതോടെ മ്യാന്‍മറിന്റെ ജനാധിപത്യ പുനഃസ്ഥാപന പ്രക്രിയക്ക് തുടക്കമായി. സൂകിയും സഹപ്രവര്‍ത്തകരും തെരഞ്ഞെടുപ്പില്‍ ജയിച്ച് പാര്‍ലമെന്റില്‍ എത്തിയതോടെ ലോകരാജ്യങ്ങള്‍ മ്യാന്‍മറിനെ അംഗീകരിക്കാന്‍ തയ്യാറായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :