മോഡിയുമായി സഹകരിക്കുന്നതില്‍ പ്രശ്നമില്ല; യുഎസ്‌എ

വാഷിംഗടണ്‍| WEBDUNIA|
PTI
ഒടുവില്‍ പറഞ്ഞും മോഡിയുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ല. ഒബാമ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.

നരേന്ദ്ര മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അദ്ദേഹവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന്‌ തടസ്സമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്‌. തിരഞ്ഞെടുപ്പു ഫലമെന്തായാലും ഇന്ത്യാ-യുഎസ്‌ സുദൃഢ ബന്ധം തുടരുമെന്നും ഒബാമ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്‌തമാക്കി.

മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്തും ഇന്ത്യയുമായി നല്ല ബന്ധമാണുണ്ടായിരുന്നത്‌. നരേന്ദ്ര മോഡിക്ക്‌ വീസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട യുഎസ്‌ നിലപാട്‌ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസമാകില്ല. ഇത്‌ വലിയൊരു പ്രശ്നമായി കാണുന്നത്‌ ഇന്ത്യയിലെ മാധ്യമങ്ങള്‍ മാത്രമാണ്‌. മോഡി യുഎസ്‌ വീസയ്ക്ക്‌ അപേക്ഷിച്ചിട്ടില്ലെന്നും അപേക്ഷിച്ചാല്‍ അക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാവ്‌ ആരായാലും യോജിച്ച് പോകുവാന്‍ അമേരിക്കയ്ക്ക്‌ പ്രയാസമില്ലെന്നും പേരുവെളിപ്പെടുത്താത്ത ഉന്നത വക്താവ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :