മോചനമായി, സുര്‍ജിത് സിംഗ് ഇന്ത്യയിലെത്തി

ലാഹോര്‍| WEBDUNIA|
PTI
PTI
പാകിസ്ഥാനിലെ ലാഹോറില്‍ തടവില്‍ കഴിയുകയായിരുന്ന ഇന്ത്യക്കാരന്‍ സുര്‍ജിത് സിംഗിന് മോചനമായി. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ഇയാളെ മോചിപ്പിച്ചത്. വാഗ അതിര്‍ത്തി വഴി ഇയാള്‍ ഇന്ത്യയിലെത്തി.

പഞ്ചാബിലെ ഫിദ്ദെ ഗ്രാമക്കാരനാണ് സുര്‍ജിത്. പാകിസ്ഥാനെതിരെ ചാരപ്രവൃത്തി നടത്തിയെന്ന കുറ്റത്തിന് അതിര്‍ത്തിയില്‍ നിന്ന് പാക്‌ സൈന്യം പിടികൂടിയ സുര്‍ജിത് 31 വര്‍ഷമായി ലാഹോര്‍ ജയിലില്‍ കഴിഞ്ഞുവരികയാണ്. ഇയാളുടെ വധശിക്ഷ 1989-ല്‍ അന്നത്തെ പ്രസിഡന്റ് ഗുലാം ഇഷ്ഖ് ജീവപര്യന്തമായി കുറച്ചു. ഇപ്പോള്‍ ജീവപര്യന്ത കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഇയാളെ വിട്ടയച്ചത്.

അതേസമയം ഇന്ത്യക്കാരനായ സരബ്ജിത് സിംഗിനെ മോചിപ്പിക്കാന്‍ തീരുമാനിച്ച പാകിസ്ഥാന്‍ അവസാന നിമിഷം ഈ തീരുമാനത്തില്‍ നിന്ന് പിന്‍‌മാറുകയായിരുന്നു. ഭീകരസംഘടനകളുടെ കടുത്ത എതിര്‍പ്പ് മൂലമാണ് പാകിസ്ഥാന്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്‍‌മാറിയത് എന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :