മെക്സിക്കോയിലെ മിഠായി ഫാക്ടറിയില്‍ സ്ഫോടനം; ഒരു മരണം, 42 പേര്‍ക്ക് പരുക്ക്

മെക്സിക്കോ| WEBDUNIA|
PRO
വടക്കന്‍ മെക്സിക്കോയിലെ മിഠായി ഫാക്ടറിയിലുണ്ടായ ശക്തമായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. സ്ഫോടനത്തില്‍ 42 പേര്‍ക്ക് പരുക്കേറ്റിറ്റുണ്ട്.

സ്ഫോടനത്തില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സിയുഡാഡ് ജ്വാറസ് നഗരത്തിന് സമീപമുള്ള ഫാക്ടറിയിലായിരുന്നു സ്ഫോടനം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

നിരവധി പേര്‍ ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഫയര്‍ഫോഴ്സ് സംഘം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :