മുന്‍ ഭാര്യയെ കൊന്നു; മൃതദേഹവും കൊണ്ട് ടൂര്‍ പോയി!

ലണ്ടന്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
മുന്‍ ഭാര്യയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൊക്കയില്‍ തള്ളിയ ആള്‍ പിടിയിലായി. ബ്രിട്ടനിലാണ് സംഭവം. റിമാസ് വെന്‍‌ക്ലൊവാസ്(47) എന്നയാളാണ് മുന്‍ ഭാര്യയായ വിതലിജ ബാല്യുടാവിസൈനെ(29) കൊലപ്പെടുത്തിയത്. ഈ സ്ത്രീ ഇപ്പോള്‍ മറ്റൊരാളുമായി പ്രണയത്തിലാണ് എന്ന് അറിഞ്ഞതിനാലാണ് കൊല നടപ്പാക്കിയത്.

റിമാസ് ആദ്യം വിതലിജയെ തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് കൊലപ്പെടുത്തി. അതിന് ശേഷം മൃതദേഹവുമായി വാഹനത്തില്‍ യൂറോപ്പിന്റെ പല ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. ഒടുവില്‍ മൃതദേഹം ഒരു കൊക്കയില്‍ തള്ളുകയായിരുന്നു.

വിതലിജയെ കാണാതായി രണ്ട് മാസത്തിന് ശേഷം പടിഞ്ഞാറന്‍ പോളണ്ടിലെ ഒരു കാട്ടില്‍ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

ഈ കേസിന്റെ വിചാരണ ലണ്ടനിലെ ഒരു കോടതിയില്‍ പുരോഗമിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :