മിനി സ്കര്‍ട്ട് നിരോധിച്ചതില്‍ പ്രതിഷേധിച്ച് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിനികള്‍ നഗ്നരായെത്തി

ഹംഗറി| WEBDUNIA|
PRO
മിനി സ്കര്‍ട്ട് നിരോധിച്ച് പുതിയ ഡ്രസ് കോഡ് കൊണ്ടുവരാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് യൂണിവേഴ്സിറ്റിക്കുള്ളില്‍ വിദ്യാര്‍ഥീ- വിദ്യാര്‍ഥിനികള്‍ നഗ്നരായെത്തി. ചിലപെണ്‍കുട്ടികള്‍ പൂര്‍ണ നഗ്നരായെത്തിയപ്പോള്‍ ചിലര്‍ അടിവസ്ത്രങ്ങളിലെത്തി.

ഹംഗറിയിലെ ഒരു യൂണിവേഴ്സിറ്റിയിലാണ് പുതിയെ പെരുമാറ്റച്ചട്ടത്തെ എതിര്‍ത്ത് വിദ്യാര്‍ഥിനികളുടെ പ്രതിഷേധം. ഇനിയുള്ള ദിവസങ്ങള്‍ ബീച്ച് വേഷങ്ങളിലും മറ്റുമെത്തി പ്രതിഷേധം തുടരുമെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. പുതിയ ഡ്രസ് കോഡ് അന്വേഷിച്ച് ആണ്‍കുട്ടികള്‍ സ്യൂട്ടും ഷൂവും ധരിക്കണം പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും ജാക്കറ്റും പാന്റ്സും ധരിക്കേണ്ടിവരും.

അമിതമേക്കപ്പും നഖം വളര്‍ത്തുന്നതും തലമുടിയിലെ ഫാഷനുമൊക്കെ നിരോധിച്ച് സര്‍ക്കുലര്‍ ഇറക്കിയത് യൂണിവേഴ്സിറ്റി ഓഫ് കാപ്പോസ്വാറിലെ പ്രസിഡന്റാണ്. വേനല്‍ക്കാ‍ലത്ത് ഇളവുകളുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :