ലോകത്തിലെ ഏറ്റവും മികച്ച 200 യൂണിവേഴ്സിറ്റികളില്‍ ഇന്ത്യയില്‍ നിന്ന് ഒന്നുമില്ല
ലണ്ടന്‍|
WEBDUNIA|
PTI
PTI
ലോകത്തിലെ ഏറ്റവും മികച്ച 200 യൂണിവേഴ്സിറ്റികളില്‍ ഇന്ത്യയില്‍ നിന്ന് ഒരു യൂണിവേഴ്സിറ്റി പോലുമില്ല. വിദ്യാഭ്യാസ നിലവാരം സംബന്ധിച്ച് ഗവേഷണം നടത്തുന്ന ബ്രിട്ടിഷ് സ്ഥാപനം ക്യുഎസിന്റെ വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങ്‌സിലാണ് ഇന്ത്യയില്‍ നിന്ന് ഒരു യൂണിവേഴ്സിറ്റിക്ക് പോലും ഇടം നേടാന്‍ കഴിയാഞ്ഞത്.
ഇന്ത്യയിലെ ഐഐടികളുടെ റാങ്കിംഗില്‍ മുന്നിട്ട് നില്‍ക്കുന്നത് ഡല്‍ഹി ഐഐടിയാണ്. ഇരൂന്നൂറ്റീഇരുപത്തിരണ്ടാം സ്ഥാനമാണ് ഡല്‍ഹി ഐഐടിക്ക്. മുംബൈ 233, കാന്‍പൂര്‍ 295, മദ്രാസ് 313, ഖരഗ്പൂര്‍ 346 എന്നീ ഐഐടികല്‍ ലിസ്റ്റിലുണ്ട്.
മൊത്തം 800 സ്ഥാപനങ്ങളുടെ പട്ടികയാണ് ക്യുഎസ് തയ്യാറാക്കിയത്. ലോകത്തിലെ ഏറ്റവും മികച്ച 200 യൂണിവേഴ്സിറ്റികളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റികള്‍ക്കാണ്. മൂന്നാം സ്ഥാനം ബ്രിട്ടനിലെ യൂണിവേഴ്സിറ്റിക്കാണ്.
ഒന്നാം സ്ഥാനം മാസച്യുസിറ്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിക്കും (എംഐടി ) രണ്ടാം സ്ഥാനം ഹാര്‍വഡ് യൂണിവേഴ്സ്റ്റിക്കും മൂന്നാം സ്ഥാനത്ത് കേംബ്രിജുമാണ്.