ലണ്ടന്‍|
WEBDUNIA|
Last Modified ബുധന്‍, 14 ഓഗസ്റ്റ് 2013 (10:00 IST)
PRO
PRO
ഇനി മരണവും മുന്‍കൂട്ടിയറിയാന്‍ സാധിക്കും. മരണം മുന്‍കൂട്ടിയറിയാന്‍ ഒരു ടെസ്റ്റ് നടത്തിയാല്‍ മതി, ആ ടെസ്റ്റാണ് ഡെത്ത് ടെസ്റ്റ്. ഒരാള്‍ എത്ര നാള്‍ ജീവിച്ചിരിക്കുമെന്ന് ഈ ടെസ്റ്റിലൂടെ മനസ്സിലാക്കാമെന്നാണ് ഇത് കണ്ടുപിടിച്ച ശാസ്ത്രജ്ഞര്‍മാര്‍ പറയുന്നത്.
ലാന്‍കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഊര്‍ജതന്ത്ര വിഭാഗത്തിലെ രണ്ട് പ്രൊഫസര്‍മാരാണ് ഡെത്ത് ടെസ്റ്റിന് രൂപം നല്‍കിയത്. ഇംഗ്ലണ്ടിലെ ശാസ്ത്രജ്ഞര്‍ക്കാണ് ഡെത്ത് ടെസ്റ്റിന്റെ പേറ്റന്റ് ലഭിച്ചിരിക്കുന്നത്.
മരണം മുന്‍കൂട്ടിയറിയാനായി ലേസര്‍ ഉപയോഗിച്ചാണ് ഡെത്ത് ടെസ്റ്റ് നടത്തുന്നത്. ലോകത്ത് ആദ്യമായാണ് മരണം മുന്‍കൂട്ടിയറിയാനായി ടെസ്റ്റ് വരുന്നത്.
ഈ ടെസ്റ്റില്‍ മനുഷ്യന്റെ കോശങ്ങളെയും, തൊലിയേയും സൂക്ഷമമായി വിശകലനം ചെയ്താണ് മരണം എപ്പോഴാണെന്ന് അറിയുന്നത്. കാന്‍സര്‍, മാനസികപ്രശ്നങ്ങള്‍ എന്നിവയും ഈ ടെസ്റ്റിലൂടെ കണ്ടെത്താനാകും.