മാസമുറയുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ക്കെതിരെ നാപ്കിന്‍ പ്രതിഷേധവുമായി ലാഹോര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍

മാസമുറയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിശ്വാസങ്ങളും രീതികളും ഇല്ലാതാക്കാന്‍ ലാഹോറിലെ ബീക്കണ്‍ ഹൗസ് ദേശീയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ വ്യത്യസ്ഥമായൊരു പ്രതിഷേധ രീതിയുമായി രംഗത്ത്. കാമ്പസിലെ മതിലുകളില്‍ സാനിറ്ററി നാപ്കിനുകളില്‍ സന്ദേശങ്ങള്‍ എഴ

നാപ്കിന്‍ സമരം, ലാഹോര്‍, ബീക്കണ്‍ ഹൌസ് സര്‍വകലാശാല napkin-protest, Lahore, Beekon House University
ലാഹോര്‍| rahul balan| Last Modified ബുധന്‍, 13 ഏപ്രില്‍ 2016 (14:17 IST)
മാസമുറയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിശ്വാസങ്ങളും രീതികളും ഇല്ലാതാക്കാന്‍ ലാഹോറിലെ ബീക്കണ്‍ ഹൗസ് ദേശീയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ വ്യത്യസ്ഥമായൊരു പ്രതിഷേധ രീതിയുമായി രംഗത്ത്. കാമ്പസിലെ മതിലുകളില്‍ സാനിറ്ററി നാപ്കിനുകളില്‍ സന്ദേശങ്ങള്‍ എഴുതി പ്രദര്‍ശിപ്പിച്ചാണ് പ്രതിഷേധം. ഇത് വെറും ഒരു രക്തം അഴുക്കലായി കാണരുതെന്നും മാസമുറ സ്ത്രീകളെ കൂടുതല്‍ ശക്തിയുള്ളവരാക്കുന്നതായുമാണ് സന്ദേശങ്ങള്‍.

മാസമുറയുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന സങ്കല്‍പ്പങ്ങള്‍ക്കെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം കൊടുക്കുന്ന വിദ്യാര്‍ത്ഥികളായ മാവേറ റഹിം, ഇമാന്‍ സുലൈമാന്‍, നൂര്‍ ഫാത്തിമ, ഷെര്‍ബാസ് ലെഹ്‌രി, ആസാദ് ഷെയ്ക്ക് എന്നിവര്‍ പറഞ്ഞു. പീരീഡ് പ്രൊട്ടസ്റ്റ് എന്ന് വിളിക്കുന്ന ഈ പ്രതിഷേധത്തിന് സര്‍വകലാശാലയില്‍ സമ്മിശ്രപ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ പലപ്പോഴും പെണ്‍കുട്ടികളില്‍ ശാരീരിക പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ടെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ തുറന്നു പറയാന്‍ സ്ത്രീകള്‍ മടിക്കേണ്ടതില്ലെന്ന സന്ദേശം കൂടിയാണ് തങ്ങളുടെ പ്രതിഷേധം നല്‍കുന്നതെന്നും ഇവര്‍ പറഞ്ഞു. \

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :