മാര്‍പാപ്പയുടെ സമാധാന പ്രാവുകളെ കടല്‍ക്കാക്കകള്‍ കൊത്തിപ്പറിച്ചു

വത്തിക്കാന്‍ സിറ്റി| WEBDUNIA|
PRO
PRO
സമാധാന സൂചകമായി ഫ്രാന്‍സിസ് മാര്‍പാപ്പയും കുട്ടികളും ചേര്‍ന്ന് പറത്തിയ മാടപ്രാവുകള്‍ ആക്രമിക്കപ്പെട്ടു. കടല്‍ക്കാക്കളും കാക്കകളും ചേര്‍ന്നാണ് രണ്ട് പ്രാവുകളെ കൊത്തിപ്പറിച്ചത്.

അപ്പസ്തോലിക് കൊട്ടാരത്തിലെ ജനാല വഴിയാണ് മാര്‍പാപ്പയും കുട്ടികളും പ്രാവുകളെ പറത്തിയത്.

ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ മാര്‍പാപ്പയുടെ പ്രാര്‍ത്ഥനയ്ക്കിടെയാണ് സംഭവം ഉണ്ടായത്. ഉക്രൈനില്‍ സമാധാനം പുലരാനായിരുന്നു മാര്‍പാപ്പ പ്രാവുകളെ പറത്തിയത്.

ആയിരക്കണക്കിന് വിശ്വാസികളുടെ കണ്മുന്നില്‍ വച്ചാണ് പ്രാവുകള്‍ ആക്രമിക്കപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :