മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവിന്റെ കണ്ണുകുത്തി പൊട്ടിച്ചു
ന്യൂയോര്‍ക്ക്|
WEBDUNIA|
PRO
PRO
മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവിന്റെ കണ്ണുകുത്തി പൊട്ടിച്ചു മധ്യവയസ്ക രക്ഷപ്പെട്ടു. സ്ക്രൂ ഡ്രൈവറു കൊണ്ടാണ് യുവതി ഇയാളെ നേരിട്ടത്. അമേരിക്കയിലെ ഡ്ട്രോയിറ്റ് നഗരത്തിലാണ് സംഭവം. കണ്ണിന് പരുക്കേറ്റ 23 വയസ്സുള്ള പീഡകനെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് കസ്റ്റഡിയിലുള്ള ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്. നടന്നു പോകുകയായിരുന്ന സ്ത്രീയെ അക്രമി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം കാറില്‍ കയറ്റുകയയിരുന്നു. ഇവരുടെ വസ്ത്രങ്ങള്‍ കീറിയെറിഞ്ഞ ശേഷം ഇവരുടെ കാല് പൊള്ളിക്കാനും ശ്രമിച്ചു.
ഇതിനിടയില്‍ കൈയില്‍ കിട്ടിയ സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് അക്രമിയെ നേരിടുകയായിരുന്നു. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തു വിട്ടിട്ടില്ല. 23കാരനായ റൊഡറിക് നീലി കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ രണ്ട് അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.