മലാലയ്ക്ക് ഒരു ആഗ്രഹമുണ്ട്, ‘പാക് പ്രധാനമന്ത്രിയാകണം’
ന്യൂയോര്‍ക്ക്|
WEBDUNIA|
PRO
PRO
മലാലയ്ക്ക് ഒരു ആഗ്രഹമുണ്ട്. പാകിസ്ഥാന്റെ പ്രധാനമന്ത്രിയായി തീരണം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയതിനു താലിബാന്‍ തീവ്രവാദികളുടെ വെടിയുണ്ട ഏല്‍ക്കേണ്ടിവന്ന പാക് പെണ്‍കുട്ടിയായ മലാല യൂസഫ്സായി ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ആഗ്രഹം പങ്കുവച്ചത്.
കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പോരാടണം. ഭാവിയില്‍ രാജ്യത്തെ സേവിക്കണം എന്നാണ് ആഗ്രഹം. അതിനു രാഷ്ട്രീയം അതിനുള്ള പ്ളാറ്റ്ഫോം ആണ്. രാഷ്ട്രീയ പ്രവര്‍ത്തക ആകുന്നതോടെ എനിക്കു രാജ്യത്തെ മുഴുവന്‍ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കാം, അവര്‍ക്കു സ്കൂളില്‍ പോകാന്‍ സൌകര്യമൊരുക്കാം, വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താം.- മലാല പറഞ്ഞു. പ്രധാനമന്ത്രിയാകുകയാണെങ്കില്‍ കഴിയുന്നത്ര തുക വിദ്യാഭ്യാസത്തിനായി നീക്കി വയ്ക്കുമെന്നും മലാല അറിയിച്ചു.
താലിബാന്‍ ഭീകരരുടെ വെടിയേറ്റതിലൂടെ തന്റെ സ്വപ്നങ്ങള്‍ അവസാനിച്ചില്ല. താലിബാന് ശരീരത്തില്‍ മാത്രമേ മുറിവേല്‍പ്പിക്കാന്‍ കഴിയൂ. സ്വപ്നങ്ങള്‍ക്കു മേല്‍ അവര്‍ക്കു വെടിയുതിര്‍ക്കാന്‍ സാധിക്കില്ല. എല്ലാ കുട്ടികളും കറുപ്പെന്നോ വെളുപ്പെന്നോ, ക്രിസ്ത്യാനിയെന്നോ ഹിന്ദുവെന്നോ വ്യത്യാസമില്ലാതെ സ്കൂളില്‍ പോകുന്ന ദിവസം വരുമെന്നാണു തന്റെ വിശ്വാസമെന്നും മലാല പറഞ്ഞു.
പാകിസ്ഥാനിലെ സ്വാത് മേഖലയില്‍ സ്കൂളില്‍നിന്നു മടങ്ങുമ്പോള്‍ താലിബാന്റെ വെടിയുണ്ടയ്ക്കിരയായശേഷം അത്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചുവന്ന മലാലയെ ഇത്തവണ സമാധാന നൊബേലിനു പരിഗണിക്കുന്നുണ്ട്.