പാകിസ്ഥാനി വിദ്യാഭാസ പ്രവര്‍ത്തക മലാല യൂസഫ് സായിക്ക് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുരസ്കാരം. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ 2013ലെ അംബാസഡര്‍ ഓഫ് കോണ്‍സെന്‍സ് പുരസ്കാരത്തിനാണ് അമേരിക്കന്‍ ഗായികയും ആക്റ്റിവിസ്റ്റുമായ ഹാരി ബെലാഫോനെയോടൊപ്പം മലാലാ അര്‍ഹയായത്.
സ്വജീവിതം കൊണ്ട് മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്നവര്‍ക്ക് ആംനസ്റ്റ് നല്‍കുന്ന ബഹുമതിയാണ് അംബാസഡര്‍ ഓഫ് കോണ്‍സെന്‍സ്. വ്യാഴാഴ്ച അയര്‍ലന്‍റിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ നടക്കുന്ന ചടങ്ങില്‍ മലാലക്കും ഹാരി ബെലാഫോനെക്കും പുരസ്കാരം സമ്മാനിക്കും.
ആംനസ്റ്റി ഇന്റനാഷണലിന്റെ പുരസ്കാരം ലഭിച്ചതിലുടെ താന്‍ ആദരിക്കപ്പെട്ടെന്നും കുട്ടികളുടെ വിദ്യാഭാസത്തിനായി എല്ലാവര്‍ക്കും ഒരുമിച്ചു പോരാടാമെന്നും പുരസ്കാര നേട്ടത്തോട് മലാല പ്രതികരിച്ചു. മലാലക്കൊപ്പം പുരസ്കാരത്തിനര്‍ഹയായ ഹാരി സിറിയയിലെ കുട്ടികള്‍ക്കാണ് തനിക്ക് ലഭിച്ച പുരസ്കാരം സമര്‍പ്പിച്ചിരിക്കുന്നത്.