ഗാന്ധിജി മരിച്ചത് 1941 ജനുവരി 30ന്, കേട്ടാല്‍ ഞെട്ടും!

കാണ്‍പുര്‍| WEBDUNIA|
PTI
ഗാന്ധിജി മരിച്ചത് 1941 ജനുവരി 30ന്. കേട്ടാല്‍ ഞെട്ടും, ഗാന്ധിജിയുടെ ചരമദിനമായി ഉത്തര്‍പ്രദേശിലെ സ്കൂള്‍ കുട്ടികള്‍ പഠിക്കുന്നത് ഈ ദിവസമാണ്.

യുപിയിലെ കാണ്‍പുര്‍ ജില്ലയിലെ ഇത്‌വാ പ്രദേശത്തെ പ്രൈമറി സ്കൂള്‍ കുട്ടികള്‍ക്ക് നല്‍കിയ പാഠപുസ്തകത്തില്‍ രാഷ്ട്രപിതാവിന്റെ ചരമ ദിനം തെറ്റായ രീതിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘രാഷ്ട്രപിതാ മഹാത്മഗാന്ധി’ എന്ന തലക്കെട്ടോടെയുള്ള പാഠപുസ്തകം ഗാസിയാബാദിലാണ് അച്ചടിച്ചത്.

സ്കൂള്‍ കുട്ടികളുടെ മാതപിതാക്കള്‍ തെറ്റ് കണ്ടുപിടിക്കുകയും ഇത് പുറം ലോകത്തെ അറിയിക്കുകയുമായിരുന്നു. എന്നാല്‍ ഈ തെറ്റ് മനപ്പൂര്‍വമല്ലെന്നും അച്ചടിപിശകാണെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്വോഗസ്ഥനായ ജെപി രാജ്പുത് അറിയിച്ചത്. എത്രയും വേഗം പുസ്തകങ്ങള്‍ പിന്‍‌വലിച്ച് തെറ്റ് തിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

വിതരണം ചെയ്ത സ്കൂളിലെ അധ്യാപകര്‍ തെറ്റുകള്‍ തിരുത്തി കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു. വിഷയം പുറത്തായതോടെ പ്രദേശങ്ങളിലെ ചില സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പ്രദേശമാണ് കാണ്‍‌പുര്‍, എന്നിട്ടും ഇത്തരത്തിലുള്ള ഗുരുതരമായ തെറ്റുകള്‍ വിദ്യാഭ്യാസ വകുപ്പില്‍ വരുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധക്കുറവാണെന്നാണ് പരക്കെയുള്ള പറച്ചില്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :