സ്പോണ്‍സറെ കൊലപ്പെടുത്തിയ കുറ്റത്തിന് സൗദിയില്‍ ഇന്ത്യന്‍ തൊഴിലാളിയുടെ തലവെട്ടിയതായി റിപ്പോര്‍ട്ട്. മുഹമ്മദ് ലത്തീഫ് എന്ന ആളെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്.
തന്റെ സ്പോണ്‍സറായ ദാഫര്‍ ബിന്‍ മുഹമ്മദ് അല്‍ ദസ്സരിയെ മൂര്‍ച്ചയേറിയ വസ്തു കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ ശേഷം കിണറ്റിലെറിഞ്ഞുവെന്നായിരുന്നു ലത്തീഫിനെതിരായ കുറ്റം. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പുറത്ത് വിട്ടത്.
സൗദിയില്‍ ഈ വര്‍ഷം നടപ്പാക്കുന്ന മൂന്നാമത്തെ വധശിക്ഷയാണിത്. ലൈംഗികപീഡനം, കൊലപാതകം, സായുധമോഷണം, മയക്കുമരുന്ന് ഉപയോഗം എന്നിവയാണ് ശരീയത്ത് നിയമം പ്രകാരം സൌദിയില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍.