ഇറാഖില്‍ വീണ്ടും സ്ഫോടനം: 13 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: | WEBDUNIA|
PRO
PRO
ഇറാഖില്‍ വ്യാഴാഴ്ച രാവിലെയുണ്ടായ നിരവധി സ്‌ഫോടനങ്ങളില്‍ 13 പേര്‍ കൊല്ലപ്പെട്ടു. പന്ത്രണ്ടിലധികം പേര്‍ക്ക് പരിക്കേറ്റു. സുന്നി, വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനിടെ ബാഗ്ദാദില്‍ മൂന്ന് ദിവസത്തിനിടെ ഉണ്ടാകുന്ന ഇത് രണ്ടാമത്തെ സ്‌ഫോടന പരമ്പരയാണ്.

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലാണ് സ്‌ഫോടന പരമ്പരയുണ്ടായത്. ഷിയാ സ്വാധീന മേഖലകളായ മാര്‍ക്കറ്റുകളും തെരുവുകളും കേന്ദ്രീകരിച്ചായിരുന്നു സ്‌ഫോടനങ്ങള്‍ നടന്നത്.

ചൊവ്വാഴ്ചയുണ്ടായ സ്‌ഫോടന പരമ്പരകളില്‍ 66 പേരോളം കൊല്ലപ്പെട്ടിരുന്നു. ഷിയ വിഭാഗത്തിന് മേല്‍ക്കോയ്മയുള്ള ഭരണനേതൃത്വത്തിനെതിരെ സുന്നി വിഭാഗം ശക്തമായ പോരാട്ടമാണ് നടത്തുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :