നെല്‍‌സണ്‍ മണ്ടേലക്ക് സംസാരിക്കാന്‍ കഴിയുന്നില്ലെന്ന് വിന്നി

ജൊഹാനാസ്ബര്‍ഗ്| WEBDUNIA|
PRO
ദക്ഷിണാഫ്രിക്കന്‍ മുന്‍പ്രസിഡന്‍റ് നെല്‍സണ്‍ മണ്ടേലയ്ക്ക് ഇപ്പോഴും സംസാരിക്കാന്‍ കഴിയുന്നില്ലെന്ന് മുന്‍ഭാര്യ വിന്നി.

ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പിന്‍ബലത്തിലാണ് അദ്ദേഹം കഴിയുന്നതെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അവര്‍ പറഞ്ഞു. മണ്ടേലയെ ജൊഹാനസ്ബര്‍ഗിലെ വീട്ടില്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു വിന്നി.

ചികിത്സയുടെ ഭാഗമായി മണ്ടേലയുടെ വായില്‍ കുഴലുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മുഖഭാവം കൊണ്ടാണ് അദ്ദേഹം കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നതെന്നും വിന്നി പറഞ്ഞു.

ശ്വാസകോശത്തില്‍ അണുബാധയെത്തുടര്‍ന്ന് മൂന്നുമാസം ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ മണ്ടേല സെപ്റ്റംബറ്റിലാണ് വീട്ടില്‍ മടങ്ങിയെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :