മഞ്ഞില്‍ പുതഞ്ഞുപോയ ഡച്ച് രാജകുമാരന്‍ ഗുരുതരാവസ്ഥയില്‍
വിയന്ന|
WEBDUNIA|
Last Modified ശനി, 18 ഫെബ്രുവരി 2012 (11:57 IST)
സ്കീയിംഗിനിടെ മഞ്ഞിടിച്ചിലില്‍പ്പെട്ട ഡച്ച് രാജകുമാരന്‍ ജൊഹാന്‍ ഫ്രിസോ ഗുരുതരാവസ്ഥയില്‍. ഓസ്ട്രിയയിലെ വൊറാറല്‍ബര്‍ഗ് പ്രവിശ്യയിലാണ് രാജകുമാരന്‍ സ്കീയിംഗ് നടത്തിയത്.
പെട്ടെന്നുണ്ടായ മഞ്ഞിടിച്ചിലില്‍ രാജകുമാരന്‍ പുതഞ്ഞുപോകുകയായിരുന്നു. 15 മീറ്ററോളം മഞ്ഞ് നീക്കിയാണ് രാജകുമാരനെ പുറത്തെടുത്തത്. ഗുരുതരമായി പരുക്കുകളോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
നെതര്‍ലന്‍ഡിലെ ബിയാട്രിക്സ് രാജ്ഞിയുടെ രണ്ടാമത്തെ മകനാണ് ഫ്രിസോ. അവധിക്കാലം ആഘോഷിക്കാനാണ് രാജകുടുംബം വൊറാറല്‍ബര്‍ഗില്‍ എത്തിയതായിരുന്നു.