ഭീകരപ്രവര്‍ത്തനങ്ങളുടെ ഉറവിടം പാകിസ്ഥാനിലാണ്: മന്‍‌മോഹന്‍ സിംഗ്

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ശനി, 28 സെപ്‌റ്റംബര്‍ 2013 (10:59 IST)
PTI
ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനു ശക്‌തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യയും അമേരിക്കയും പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഇന്ത്യയും സമീപരാജ്യങ്ങളുമടങ്ങിയ മേഖലയിലെ ഭീകരപ്രവര്‍ത്തനത്തിന്റെ ഉറവിടം പാകിസ്ഥാനാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി തുറന്നടിച്ചു.

താന്‍ വലിയ പ്രതീക്ഷയോടെയല്ല നവാസ് ഷെരീഫുമായി ചര്‍ച്ചയ്ക്ക് പോകുന്നതെന്നും മന്‍‌മോഹന്‍ സിംഗ് പറഞ്ഞു. നവാസ് ഷെരീഫുമായിട്ടുള്ള ചര്‍ച്ച വരാന്‍ കാത്തിരിക്കുകയാണെന്നും മന്‍‌മോഹന്‍ സിംഗ് സൂചിപ്പിച്ചു. ഇന്ത്യയ്ക്കു നേരെ നടന്ന മുംബൈ ഭീകരാക്രമണം മുതല്‍ കഴിഞ്ഞ ദിവസം കശ്മീരില്‍ ഉണ്ടായതു വരെയുള്ള ഭീകരാക്രമണങ്ങളെ കുറിച്ച്‌ ഉച്ചകോടിയില്‍ ഒബാമ പരാമര്‍ശിച്ചു.

വീസാ നിയമങ്ങളില്‍ യുഎസ്‌ കൊണ്ടുവരുന്ന മാറ്റങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രഫഷനലുകളെയും ഇന്ത്യന്‍ കമ്പനികളെയും ദോഷമായി ബാധിക്കുമെന്നും മന്‍മോഹന്‍ സിംഗ് വ്യക്‌തമാക്കി. സിറിയയിലെ രാസായുധങ്ങള്‍ നിര്‍വീര്യമാക്കാന്‍ ഒബാമ നടത്തുന്ന ശ്രമങ്ങളെ മന്‍മോഹന്‍ സിംഗ് അഭിനന്ദിക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :