ബ്രിക്സ് രാജ്യങ്ങളുടെ സഹകരണം സാമ്പത്തിക സുസ്ഥിരതയ്ക്ക് വഴിതെളിക്കും: പ്രധാനമന്ത്രി

ദര്‍ബന്‍: | WEBDUNIA|
PRO
PRO
ബ്രിക്ക്‌സ് രാജ്യങ്ങളുടെ സഹകരണം ആഗോള സമ്പദ് വ്യവസ്ഥയുടെ സുസ്ഥിരതയ്ക്ക് വഴിതെളിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. സഹകരണത്തിന്റെ പുതിയ സാധ്യതകള്‍ തുറന്നിടുകയാണ് ബ്രിക്‌സ് വികസന ബാങ്കെന്നും മന്‍മോഹന്‍സിംഗ് ഡര്‍ബനില്‍ പറഞ്ഞു. നയതന്ത്ര ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്തും. ചൈനയിലെ നേതൃമാറ്റത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യ നയതന്ത്ര ചര്‍ച്ചയാണ് ഇത്.

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന് ജിന്‍പിങ് ആഞ്ച് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. ഇത്തരം വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തുമെന്നാണ് കരുതുന്നത്. നേരത്തെ ബ്രസീല്‍ പ്രസിഡണ്ട് ദില്‍മ റുസഫുമായും റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡ്മിയര്‍ പുടിനുമായും മന്‍മോഹന്‍സിംഗ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ലോകബാങ്കിന് ബദലായി വികസന ബാങ്ക് രൂപീകരിക്കാന്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ തത്വത്തില്‍ ധാരണയായിയിരുന്നു. ഇത് സംബന്ധിച്ച് ഇന്നത്തെ സമ്മേളനത്തില്‍ അന്തിമ രൂപരേഖയാകും.

ഉച്ചകോടിയുടെ ഭാഗമായി ഇന്നലെ മന്ത്രിതല ചര്‍ച്ചകളും ബിസിനസ് ഫോറവും നടന്നു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സ് കൂട്ടായ്മയിലെ അംഗങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :