ന്യൂഡല്‍ഹി|
WEBDUNIA|
Last Modified തിങ്കള്‍, 18 ഫെബ്രുവരി 2013 (09:04 IST)
PRO
PRO
ട്രേഡ് യൂണിയനുകള്‍ ആഹ്വനം ചെയ്ത രണ്ട് രണ്ടുദിവസത്തെ ദേശീയ പണിമുടക്ക് ഒഴിവാക്കാന്‍ ചര്‍ച്ച. ഫെബ്രുവരി 20, 21 തീയതികളിലെ ദേശീയ പണിമുടക്ക് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച ട്രേഡ് യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തും. അവസാനശ്രമം എന്ന നിലയിലാണ് ചര്‍ച്ച.
നാല് മുതിര്‍ന്ന കേന്ദ്രമന്ത്രിമാരാണ് ട്രേഡ് യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുക. പ്രതിരോധമന്ത്രി എകെ ആന്‍റണി, കൃഷിമന്ത്രി ശരദ്പവാര്‍, ധനമന്ത്രി പി ചിദംബരം, തൊഴില്‍മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരാണ് ചര്‍ച്ച നടത്തുക. രാത്രി എട്ടിനാണ് ചര്‍ച്ച. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആണ് മന്ത്രിമാരെ ചുമതലപ്പെടുത്തിയത്.
ദേശീയ പണിമുടക്കില്‍ നിന്ന് പിന്‍മാറണമെന്ന് ട്രേഡ് യൂണിയനുകളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. പണിമുടക്ക് ജനജീവിതത്തെ ബാധിക്കുമെന്നും രാജ്യത്തിന് വന്‍സാമ്പത്തികനഷ്ടം ഉണ്ടാക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം പണിമുടക്ക് നടത്തുമെന്ന് അഞ്ചുമാസം മുമ്പ് പ്രഖ്യാപിച്ചതാണെന്നും എന്നാല്‍ സര്‍ക്കാര്‍ അഞ്ചുദിവസം മുമ്പുമാത്രമാണ് ചര്‍ച്ചയ്ക്ക് വിളിച്ചതെന്നും ട്രേഡ് യൂണിയന്‍ നേതാക്കള്‍ പ്രതികരിച്ചു.