ബ്രസീല്‍ ഉറുഗ്വായെ തകര്‍ത്തു

ബ്രസീല്‍| WEBDUNIA|
PRO
PRO
ഉറുഗ്വായെ തകര്‍ത്ത് ബ്രസീല്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബാളിന്‍െറ ഫൈനലിലെത്തി. ഉറുഗ്വായെ 2-1ന് കീഴടക്കിയാണ് ബ്രസീല്‍ ഫൈനല്‍ സ്ഥാനം നേടിയത്. ബ്രസീലിന് വേണ്ടി ഫ്രെഡും പൗളിഞ്ഞോയുമാണ് വല കുലിക്കിയത്.

ഉറുഗ്വാ നേടിയ ഒരേ ഒരു ഗോള്‍ എഡിന്‍സണ്‍ കവാനിയുടെ വകയായിരുന്നു. ഡീഗോ ഫോര്‍ലാനും ലൂയ സുവാരസുമടങ്ങിയ ഉറുഗ്വായ് മുന്നേറ്റ നിര ആക്രമിച്ചു കളിച്ചപ്പോള്‍ ബ്രസീലിന് കുറച്ച് പണിപ്പെടേണ്ടി വന്നു. ഇരുടീമുകളും മുന്‍തൂക്കം നല്‍കിയത് നേരിട്ടുള്ള ആക്രമണത്തിനാണ്.

ബ്രസീല്‍ നെയ്മറിന്റെയും ഹള്‍ക്കിന്റെയും നേതൃത്വത്തില്‍ ഉറുഗ്വാന്‍ നിരയെ വിറപ്പിച്ചു. നാല്‍പ്പതാം മിനിറ്റില്‍ ലൂയി ഗുസ്താവോയുടെ പാസ് നെഞ്ചില്‍ സ്വീകരിച്ച നെയ്മര്‍ ലക്ഷ്യത്തിലേക്ക് തൊടുത്തെങ്കിലും ഉറുഗ്വായ് ഗോളി ഫെര്‍ണാണ്ടോ മുസ്ലേര തട്ടിയകറ്റി. പന്ത് എത്തിയത് ഫെഡിന് നേരെ. പൂര്‍ണതയോടെയല്ലെങ്കിലും ഫ്രെഡ് പന്ത് വലയിലെത്തിക്കുന്നതില്‍ വിജയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :