ബൈബിള്‍ കെട്ടിച്ചമച്ചതാണോ?

ലണ്ടന്‍| WEBDUNIA|
PRO
PRO
വിശ്വാസികളുടെ വിശുദ്ധഗ്രന്ഥമായ ബൈബിള്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്ന് നിരീക്ഷണം. പുതിയ നിയമത്തില്‍ പീറ്റര്‍, പോള്‍, ജെയിംസ് തുടങ്ങിയ പേരുകളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ മറ്റു ചില വ്യക്തികളാണെന്നാണ് വാദം. യു എസ് ഗവേഷകനായ ബ്രാറ്റ് ഡി എര്‍മനാണ് ഈ വാദവുമായി രംഗത്തെത്തിയത്.

ഏറെ കോപ്പികള്‍ വിറ്റുപോയ ‘മിസ്കോട്ടിംഗ് ജീസസ്‘, ‘ജീസസ് ഇന്ററപ്റ്റഡ്‘ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ് ഇയാള്‍.

ബൈബിളിലെ കള്ളത്തരങ്ങള്‍ നിരവധി മതപണ്ഡിതര്‍ക്ക് അറിയാമായിരുന്നെന്നും ഇയാള്‍ പറയുന്നു. ചിലര്‍ അതിനെ അനുകൂലിച്ചുവെന്നും മറ്റു ചിലര്‍ തെറ്റെന്ന് പറയാന്‍ ധൈര്യം കാട്ടിയെന്നും ഇയാള്‍ വ്യക്തമാക്കി.

പീറ്റര്‍ എന്ന പേരില്‍ എഴുതിയിരിക്കുന്നതെല്ലാം കെട്ടിച്ചമച്ചതാണ്. പോള്‍ എഴുതിയതെന്ന് പറയപ്പെടുന്ന 13 കത്തുകളും മറ്റാരോ കള്ളപ്പേരില്‍ എഴുതിയതാണെന്നും എര്‍മാന്‍ പറയുന്നു.

ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ രേഖയായും ദൈവവചനമായുമൊക്കെയാണ് വിശ്വാസികള്‍ ബൈബിളിനെ കരുതിപ്പോരുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥമാണ് ബൈബിള്‍. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടതും ബൈബിള്‍ തന്നെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :