ഷമീര്‍ മോന്‍ വേഗമേറിയ താരം; സുജിത് കുട്ടന് വെങ്കലം

റാഞ്ചി| WEBDUNIA| Last Modified വെള്ളി, 18 ഫെബ്രുവരി 2011 (10:43 IST)
PRO
PRO
ദേശീയ ഗെയിംസിലെ ഏറ്റവും ആകര്‍ഷകമേറിയ 100 മീറ്റര്‍ മല്‍സരത്തില്‍ മലയാളി താരം ഷമീര്‍ മോന് സ്വര്‍ണം. കേരളത്തിന്റെ സുജിത് കുട്ടന്‍ വെങ്കലവും നേടി. മത്സരത്തില്‍ .10:55സെക്കന്‍ഡില്‍ ഷമീര്‍ മോന്‍ ടേപ്പ് തൊട്ടപ്പോള്‍ 10:65 സെക്കന്‍ഡിലാണ് സുജിത് ഫിനിഷ് ചെയ്തത്.

വനിതകളുടെ 400 മീറ്ററില്‍ കേരളത്തിന്റെ സിനി ജോസ് സ്വര്‍ണവും സി ആര്യ വെള്ളിയും നേടി. ആന്ധ്രയുടെ കെ മൃദുല വെങ്കലം നേടിയപ്പോള്‍ മലയാളി താരമായ ജാര്‍ഖണ്ഡിന്റെ അനു മറിയം നാലാമതും കേരളത്തിന്റെ അംബിക ശ്രീധരന്‍ അഞ്ചാമതും എത്തി.

പുരുഷന്‍മാരുടെ പോള്‍വാള്‍ട്ടിലും കേരളം സ്വര്‍ണം നേടി. കെ പി ബിമിന്‍ ആണ് പോള്‍വാട്ടില്‍ സ്വര്‍ണം നേടിയത്. കേരളത്തിന്റെ ബിനിഷ് ജേക്കബ് പോള്‍വാള്‍ട്ടില്‍ വെങ്കലം സ്വന്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :