ബ്രസ്സല്‍സ്|
WEBDUNIA|
Last Modified തിങ്കള്‍, 22 ജൂലൈ 2013 (10:53 IST)
PRO
ബെല്‍ജിയത്തിന് ഇനി പുതിയ രാജാവ്. 53-കാരനായ ഫിലിപ്പാണ് പുതിയ രാജാവയി സ്ഥാനമേറ്റത്. ഇപ്പോഴത്തെ ബെല്‍ജിയം രാജാവ് ആല്‍ബര്‍ട്ട് രാജാവിന്റെ മകനാണ് ഫിലിപ്പ്.
അനാരോഗ്യം കാരണം ആല്‍ബര്‍ട്ട് സ്ഥാനമൊഴിയുന്നതിനാലാണ് ഫിലിപ്പിനെ രാജാവാക്കിയത്. ഡച്ച് സംസാരിക്കുന്ന വടക്കന്‍ പ്രദേശവും ഫ്രഞ്ച് സംസാരിക്കുന്ന തെക്കന്‍ പ്രദേശവുമായി നില്‍ക്കുന്ന ബെല്‍ജിയത്തിന്റെ പുനരേകീകരണമാണ് തന്റെ സ്വപ്നമെന്ന് സ്ഥാനമൊഴിയുന്ന രാജാവ് ആല്‍ബര്‍ട്ട് പറഞ്ഞു.
ബെല്‍ജിയത്തിന്റെ ഭരണഘടനയനുസരിച്ച് രാജാവിന് ആലങ്കാരിക പദവി മാത്രമേയുള്ളൂ. ഭരണഘടനാ പ്രതിസന്ധിയുണ്ടാകുമ്പോഴേ രാജാവിന് അധികാരമുള്ളൂ.