അമ്മാന്‍|
WEBDUNIA|
Last Modified തിങ്കള്‍, 17 ജൂണ്‍ 2013 (14:30 IST)
PRO
PRO
സിറിയയില്‍ നിന്നുമുള്ള ഏത് ഭീഷണിയെയും നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്ന് ജോര്‍ദ്ദാനിലെ അബ്ദുള്ള രാജാവ്. അന്താരാഷ്ട്ര സമൂഹം തങ്ങള്‍ക്ക് സഹായം നല്‍കിയില്ലെങ്കില്‍ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
സിറിയയിലെ ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് അനേകായിരം അഭയാര്‍ത്ഥികള്‍ ജോര്‍ദ്ദാനിലേക്ക് കുടിയേറിയിട്ടുണ്ട്. സിറിയിലെ ആഭ്യന്തര യുദ്ധം ജോര്‍ദ്ദാനിലേക്ക് വ്യാപിക്കുമെന്ന് പരക്കെ അഭ്യൂഹങ്ങളുണ്ട്. ഈ അഭ്യൂഹങ്ങളുടെ ഭയത്തിലാണ് അബ്ദുള്ള രാജാവ് മുന്നറിയിപ്പ് നല്‍കിയത്.
അതേ സമയം ജോര്‍ദ്ദാനിന് എഫ്16 യുദ്ധ വിമാനങ്ങള്‍ യുഎസ് നല്‍കി. ഇതിനു പുറമെ ജോര്‍ദ്ദാന്‍ അതിര്‍ത്തിയില്‍ യുഎസ് പാട്രിയട്ട് മിസൈലുകള്‍ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ അന്തര്‍ദേശീയ നിയമങ്ങള്‍ക്ക് നിരക്കാത്ത യുഎസിന്റെ ഇത്തരത്തിലുള്ള നടപടി സ്വീകാര്യമല്ലെന്ന് സിറിയന്‍ പ്രസിഡന്റ് അസാദിനെ പിന്തുണക്കുന്ന റഷ്യ വ്യക്തമാക്കി.