ബെക്കാമിന്റെ സ്വന്തം മാലാഖ

ലണ്ടന്‍| WEBDUNIA|
WD
WD
ഫുട്ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം ഇപ്പോള്‍ തിരക്കിലാണ്. സ്നേഹിച്ച് സ്നേഹിച്ച് കൊതിതീരാത്ത ഒന്നരവയസുകാരി ഹാര്‍പ്പെറിന്റെ കൂടെയാണ് സൂപ്പര്‍ താരം സമയം ചെലവഴിക്കുന്നത്. ഹാര്‍പ്പര്‍ ആരെന്നോ? ബെക്കാമിന്റെയും വിക്ടോറിയയുടെയും ഏക മകള്‍.

മാലാഖയെപ്പോലെ ബെക്കാമിനൊപ്പമാണ് ഈ കൊച്ചുസുന്ദരിയുടെ ഇരുപ്പ്. ബെക്കാമിനാകട്ടെ മറ്റൊരാള്‍ക്കും കുഞ്ഞിനെ നല്‍കാന്‍ സമ്മതമല്ല. മകളെ കൂടുതല്‍ സുരക്ഷിതമായി നോക്കാനാണ് ബെക്കാം ശ്രമിക്കുന്നത്. അവളെ പുറത്ത് വിടാറില്ല, എപ്പോഴും എന്നോടൊപ്പം ഉണ്ടാകും, മറ്റ് ആണ്‍കുട്ടികള്‍ അവളെ കാണാതിരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ടെന്നും ബെക്കാം തമാശയായി പറഞ്ഞു.

തന്റെ ആണ്മക്കളായ ബ്രുക്കിലിനും റോമിയോയും ക്രൂസും മിടുക്കന്മാരാണെന്ന് ബെക്കാം പറയുന്നു. എന്നാല്‍ ജീവിതത്തില്‍ ഒരു പെണ്‍കുട്ടി ഉണ്ടാകുന്നത് വ്യത്യസ്തമായ ഒരനുഭവമാണ്. എന്റെ മകളെ ഞാന്‍ ഒരുപാടു സ്നേഹിക്കുന്നു, ബെക്കാം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :