സമ്പാദ്യത്തില്‍ ബെക്കാം മെസ്സിയെ തോല്‍പ്പിച്ചു

പാരീസ്| WEBDUNIA|
PRO
ഫുട്ബോളിലെ ഏറ്റവും വില പിടിച്ച താരം എന്ന ബഹുമതി ഡേവിഡ് ബെക്കാമിന് സ്വന്തമെന്ന് റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് ഫുട്ബോള്‍ മാഗസിനാണ് ഇതു സംബന്ധിച്ച് കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ലോക ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ട ലയനല്‍ മെസ്സിയേയും റയല്‍ മാഡ്രിഡ് സൂപ്പര്‍ താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും പിന്തള്ളിയാണ് കരിയറിന്റെ അവസാനഘട്ടത്തില്‍ 37കാരനായ ബെക്കാം മുന്‍പന്തിയിലെത്തിയിരിക്കുന്നത്.

ഇംഗ്ളണ്ട് മുന്‍ടീം അംഗമായ ബെക്കാം ജനുവരിയിലാണ് ഹ്രസ്വകാല ഉടന്പടി പ്രകാരം പാരിസ് സെന്റ് ജെര്‍മയിന്‍ ക്ളബിന്റെ ബൂട്ടണിഞ്ഞത്.

1.7 മില്യന്‍ യൂറോ വാര്‍ഷിക ശന്പളവും 1.3 മില്യന്‍ യൂറോ ബോണസും പരസ്യ ഉടന്പടികള്‍ ഉള്‍പ്പെടെ വിവിധ ഉറവിടങ്ങളില്‍ നിന്നും മറ്റൊരു 33 മില്യന്‍ യൂറോ കൂടി ബെക്കാമിന്റെ വരുമാനത്തിന്റെ ഭാഗമായിട്ടുണ്ട്. വരുമാനത്തില്‍ രണ്ടാം സ്ഥാനത്തുള്ള മെസ്സിക്കുള്ളത് 35 മില്യന്‍ യൂറോയാണ്. മൂന്നാം സ്ഥാനത്തുള്ള റൊണാള്‍ഡോയുടെ സന്പാദ്യം 30 മില്യന്‍ യൂറോയാണ്.

14 മില്യൺവാര്‍ഷിക വരുമാനം ഉള്ള റയല്‍ മാഡ്രിഡ് കോച്ച് ജോസ് മൗറിഞ്ഞോയാണ് ഏറ്റവും വിലപിടിപ്പുള്ള ഫുട്ബോള്‍ കോച്ച് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :