ബാബാ രാംദേവിനെ ഹീത്രു വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ലണ്ടന്‍| WEBDUNIA|
PRO
PRO
യോഗാ ഗുരു ബാബാ രാംദേവിനെ ആറു മണിക്കൂറോളം ഹീത്രു വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. വിസിറ്റിംഗ് വിസയില്‍ ലണ്ടനിലെത്തിയ രാംദേവിനെ ബ്രിട്ടീഷ് കസ്റ്റംസ് അധികൃതര്‍ വിമാനത്തവളത്തില്‍ വെച്ച് ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. സ്വാമി വിവേകാനന്ദന്റെ വിഖ്യാതമായ ഷിക്കാഗോ പ്രസംഗത്തിന്റെ 120-ാം വാര്‍ഷികത്തോടനുബന്ധിച്ച് പതഞ്ജലി യോഗ്‌പീഠ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ ലണ്ടനില്‍ എത്തിയതായിരുന്നു രാംദേവ്.

രാംദേവിന്റെ കൈവശം കരുതിയ ചില മരുന്നുകളെക്കുറിച്ചായിരുന്നു ചോദ്യം ചെയ്യലെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് രാംദേവിന്റെ വക്താവ് എസ്‌കെ തേജരവാല പറഞ്ഞു.

എന്തുകൊണ്ടാണ് രാംദേവിനെ ഹിത്രു എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചതെന്ന് അറിയില്ലെന്ന് പറഞ്ഞ തേജരവാല തടഞ്ഞുവെച്ചതിന്റെ കാരണം വിശദീകരിക്കേണ്ടത് ബ്രിട്ടീഷ് അധികൃതരാണെന്നും പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :