ഫോണ്‍ നിരോധനം: ഡിസംബറില്‍ തീരുമാനമാകും

സാന്‍ഫ്രന്‍സിസ്കോ:| WEBDUNIA|
PRO
PRO
സാംസംഗിന്റെ എട്ടു ഫോണ്‍ മോഡലുകള്‍ നിരോധിക്കാനുള്ള അന്തിമ വാദം കേള്‍ക്കുന്നത് കോടതി ഡിസംബര്‍ ആറിലേക്ക് മാറ്റി. സാംസംഗുമായുള്ള പേറ്റന്റ് യുദ്ധത്തില്‍ ഒന്നാം വട്ട വിജയം ആപ്പിളിനായിരുന്നു.

കാലിഫോര്‍ണിയയിലെ സഞ്ചോസ് കോടതി പേറ്റന്റ് ലംഘനത്തിന് സാംസംഗ് ആപ്പിളിന് 105 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചിരുന്നു.ഈ വിധിയെത്തുടര്‍ന്ന് ഓഹരിവിപണിയില്‍ സാംസംഗിന്റെ മൂല്യം ഇടിയുകയും ആപ്പിളിന്റെ മൂല്യം ഉയരുകയും ചെയ്തു. നിരോധനം സംബന്ധിച്ച വാദം ഡിസംബറിലേക്ക് കോടതി മാറ്റിയെന്ന് വിവരം പുറത്തു വന്നപ്പോള്‍ സാംസംഗിന്റെ മൂല്യം മൂന്നു ശതമാനം ഉയര്‍ന്നു.

സെപ്റ്റംബറില്‍ ഗാലക്സി ടാബ് 10.1 ന്റെ താത്ക്കാലിക വിലക്ക് നീക്കണമെന്നുള്ള അപേക്ഷ പരിഗണിക്കും. അമേരിക്കന്‍ കോടതിയില്‍ സാംസംഗിനെതിരെ നേടിയ നിയമ നടപടിയുടെ അന്തിമഫലം അറിയാന്‍ ഡിസംബര്‍ വരെ കാക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :