ന്യൂഡല്‍ഹി|
WEBDUNIA|
Last Updated:
ബുധന്‍, 17 ജൂലൈ 2013 (11:19 IST)
PRO
ഫേസ്‌ബുക്കില്‍ അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ പതിമൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളെ അനുവദിക്കരുതെന്ന് ഫേസ്ബുക്ക് അധികൃതരോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു.
ഫേസ്‌ബുക്കിന്റെ ഹോംപേജില്‍ ഇത് വ്യക്തമാക്കിക്കൊണ്ട് വിവരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.മുന്‍ ബിജെപി സൈദ്ധാന്തികന്‍ കെഎന്‍ ഗോവിന്ദാചാര്യ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി നടപടി.
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ എന്ത് നിയമമാണ് ഉള്ളതെന്ന് വ്യക്തമാക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു.
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കാന്‍ അനുവദനീയമായ പ്രായപരിധി സംബന്ധിച്ച വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ആക്‌ടിങ് ചീഫ് ജസ്‌റ്റിസ് ബി ഡി. അഹമ്മദ്, വിഭു ബഖ്രു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.