പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധം; മുന്‍ ഇറ്റാലിയന്‍ ബര്‍ലുസ്കോണിക്ക് ഏഴുവര്‍ഷം തടവ്

മിലന്‍| WEBDUNIA|
PRO
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കേസില്‍ മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്‌കോണിക്ക് 7 വര്‍ഷം തടവ്. പൊതുപ്രവര്‍ത്തന രംഗത്തു നിന്ന് ബര്‍ലുസ്‌കോണിയെ വിലക്കിയിട്ടുമുണ്ട്.

മിലനിലെ വീട്ടില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും കേസില്‍ നിന്ന് തലയൂരാന്‍ പ്രധാനമന്ത്രിപദം ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്നതാണ് ബര്‍ലുസ്‌കോണിക്കെതിരായ കേസ്. 2010 ജനുവരിയിലായിരുന്നു കേസിനാസ്പദമായ ഈ സംഭവം നടന്നത്.

ഇറ്റാലിയന്‍ നിയമ പ്രകാരം 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്. റൂബി ദി ഹാര്‍ട്ട് സ്റ്റീലര്‍ എന്നറിയപ്പെട്ടിരുന്ന 17കാരി കരിമ എയ് മഹ്‌റോഖുമായി ബര്‍ലുസ്‌കോണി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നാണ് ആരോപണം.

ബര്‍ലുസ്‌കോണി നേതൃത്വം നല്‍കുന്ന മധ്യവലതുപക്ഷ മുന്നണിക്ക് ഈ കേസ് വന്‍ തിരിച്ചടിയായിരുന്നു. എന്നാല്‍ രാഷ്ട്രീയലക്ഷ്യംവെച്ച് കേസ് കെട്ടിച്ചമച്ചതാണെന്നാണ് ബര്‍ലുസ്‌കോണിയുടെ പാര്‍ട്ടി പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :