പ്രമുഖ ബ്രിട്ടീഷ് സാഹിത്യകാരി അനിറ്റ ബ്രൂക്‌നെര്‍ അന്തരിച്ചു

പ്രമുഖ ബ്രിട്ടീഷ് സാഹിത്യകാരി അനിറ്റ ബ്രൂക്‌നെര്‍ അന്തരിച്ചു

ലണ്ടന്‍, അനിറ്റ ബ്രൂക്‌നെര്‍, ഹോട്ടല്‍ ഡുലാക് London, Anitta Brukner, hotel dulack
ലണ്ടന്‍| rahul balan| Last Modified ബുധന്‍, 16 മാര്‍ച്ച് 2016 (14:37 IST)
പ്രമുഖ ബ്രിട്ടീഷ് സാഹിത്യകാരിയും ബുക്കര്‍ പുരസ്‌കാര ജേതാവുമായ അനിറ്റ ബ്രൂക്‌നെര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബ്രൂക്‌നെര്‍ വളരെ കാലങ്ങളായി ചികിത്സയിലായിരുന്നു. 1984 ല്‍ എഴുതിയ ഹോട്ടല്‍ ഡുലാക് എന്ന സാഹിത്യ രചന ബ്രൂക്‌നെറെ ബുക്കര്‍ പുരസ്‌കാരത്തിന് അര്‍ഹയാക്കി.

മനുഷ്യമനസിന്റെ വേദന എന്നും തന്റെ നോവലില്‍ ബ്രൂക്‌നെര്‍ വിഷയമാക്കിയിരുന്നു. ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്നും കലാ ചരിത്രത്തില്‍ പി എച്ച് ഡി നേടി. നിരവധി കരലാ ചരിത്ര ഗ്രന്ഥങ്ങള്‍ ബ്രൂക്‌നെര്‍ രചിച്ചു. 2011 ല്‍ എഴുതിയ അറ്റ് ദ് ഹെയര്‍ ഡ്രെസേഴ്‌സ് എന്ന കൃതിയാണ് അവസാനമായി ബ്രൂക്‌നെര്‍ രചിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :