വത്തിക്കാന്‍ സിറ്റി|
WEBDUNIA|
Last Modified തിങ്കള്‍, 11 ഫെബ്രുവരി 2013 (17:31 IST)
PRO
PRO
പോപ്പ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനം ഒഴിയുന്നു. വത്തിക്കാന്‍ വക്താവ് ആണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 28ന് അദ്ദേഹം സ്ഥാനം ഒഴിയും എന്നാണ് വിവരം.
അനാരോഗ്യത്തെ തുടര്‍ന്നാണ് മാര്‍പ്പാപ്പയുടെ ഈ തീരുമാനം. മാര്‍പ്പാപ്പമാര്‍ സ്ഥാനം ഒഴിയുന്നത് അപൂര്‍വ്വമാണ്. 1415ല്‍ പോപ്പ് ഗ്രിഗറി പന്ത്രണ്ടാമനാണ് ഇങ്ങനെ സ്ഥാനം ഒഴിഞ്ഞ മാര്‍പാപ്പ. അടുത്ത മാര്‍പാപ്പ ചുമതലയേല്‍ക്കുന്നതുവരെ ഈ സ്ഥാനം ഒഴിഞ്ഞുകിടക്കും.
എഴുപത്തെട്ടാം വയസിലാണ് ബെനഡ്കിട് പതിനാറാമന്‍ മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19നു നടന്ന പേപ്പര്‍ കോണ്‍ക്ലേവില്‍ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഏപ്രില്‍ 25ന് മാര്‍പ്പാപ്പയെന്ന നിലയില്‍ ആദ്യ ദിവ്യബലി അര്‍പ്പിച്ചു. അതേ വർഷം മേയ് ഏഴിന് സ്ഥാനമേറ്റു.
ആഗോള കത്തോലിക്കാ സഭയുടെ ഈ തലവന് ജര്‍മന്‍, വത്തിക്കാന്‍ പൗരത്വങ്ങളുണ്ട്.