ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരനെ ചുംബിച്ച പെണ്‍കുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്. ഇറ്റലിയിലെ പൊലീസ് ആണ് പെണ്‍കുട്ടി ചെയ്തത് ‘ക്രിമിനല്‍ കുറ്റ’മായിവ്യാഖ്യാനിച്ചത്.
നവംബറില്‍ ടറിനില്‍ നടന്ന ഒരു പ്രതിഷേധ സമരത്തിനിടെയാണ് സംഭവം. പ്രതിഷേധിക്കാനെത്തിയ വിദ്യാര്‍ഥിനിയായ നിന ഡി ഷിഫ്രെയാണ് പൊലീസുകാരനായ സാല്‍വതോര്‍ പിക്കിയോണിനെ ചുംബിച്ചത്. നിന തന്റെ വിരലുകളില്‍ ചുംബിച്ച ശേഷം ഹെല്‍മറ്റ് ധരിച്ച പൊലീസുകാരന്റെ ചുണ്ടില്‍ തൊടുകയായിരുന്നു. ഹെല്‍മറ്റ് വച്ച പൊലീസുകാരനെ പെണ്‍കുട്ടി ചുംബിക്കാന്‍ ശ്രമിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരം നേടുകയും ചെയ്തു.
പക്ഷേ ഇറ്റലിയിലെ പൊലീസ് ഓഫിസേഴ്സ് യൂണിയന് ഇത് ഇഷ്ടപ്പെട്ടില്ല. അവര്‍ നിനയ്ക്കെതിരെ പരാതി നല്‍കി. പെണ്‍കുട്ടി പൊലീസുകാരനെ അപമാനിക്കുകയാണ് ചെയ്തതെന്ന് അവര്‍ വിലയിരുത്തി. നടന്നത് ലൈംഗികാതിക്രമമാണെന്നും വ്യാഖ്യാനിച്ചു.
പെണ്‍കുട്ടി ചുംബിച്ചതിന് പകരം പൊലീസുകാരനാണ് അവളെ തിരിച്ചു ചുംബിച്ചതെങ്കില്‍ മൂന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുമായിരുന്നില്ലേ എന്നാണ് പൊലീസ് യൂണിയനിലെ ചിലര്‍ ചോദിക്കുന്നത്.