പൊലിഞ്ഞത് 314 പേരുടെ ജീവന്‍; ഫാക്ടറിക്ക് പിഴ 500 രൂപ!

ഇസ്ലാമാബാദ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
കറാച്ചിയിലെ ഫാക്ടറിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തത്തില്‍ 314 പേരാണ് പൊള്ളലേറ്റ് മരിച്ചത്. സുരക്ഷാ കാര്യങ്ങളില്‍ വീഴ്ച വരുത്തി എന്നാണ് ഈ ദുരന്തത്തില്‍ ഫാക്ടറി ഉടമയ്ക്കെതിരെയുള്ള കുറ്റം. ഫാക്ടറി ഉടമ ഇതിന് പിഴ അടയ്ക്കണം- 500 രൂപ!

1934-ലെ ഫാക്ടറി ആക്ട് പ്രകാരം തൊഴിലാളികളുടെ സുരക്ഷാ കാര്യങ്ങളില്‍ ഫാക്ടറി ഉടമകള്‍ വീഴ്ച വരുത്തിയാല്‍ അടയ്ക്കേണ്ട പിഴയാണ് 500 രൂപ. ബ്രിട്ടീഷുകാരുടെ കാലത്തോളം പഴക്കമുള്ള നിയമം.

ഫാക്ടറി ഉടമ വീണ്ടും വീഴ്ച വരുത്തിയാല്‍ പിഴ 750 രൂപയാകും. മൂന്നാം തവണയും അത് ആവര്‍ത്തിച്ചാല്‍ പിഴ 1,000 രൂപയാകും, ഇങ്ങനെയാണ് നിയമത്തിലെ വ്യവസ്ഥ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :