തെക്ക് കിഴക്കന്‍ പെറുവില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 51 പേര് മരിച്ചു. വെള്ളിയാഴ്ച രാത്രി സാന്ത തെരേസയില്‍ നിന്നും 51 പേരുമായി പുറപ്പെട്ട ബസ് 200 മീറ്റര്‍ താഴെയുള്ള നദിയിലേക്ക് മറിയുകയായിരുന്നു. 14 കുട്ടികളും സ്ത്രീകളും ബസ് ജീവനക്കാരുമുള്‍പ്പെടെ എല്ലാവരും മരിച്ചതായാണ് റിപ്പോര്‍ട്ട്.
അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തകരും അഗ്നിശമനാ സേനയും സ്ഥലത്തത്തെിയെങ്കിലും ആരുടെയും ജീവന് രഷിക്കാനായില്ല. ബസ് മറിഞ്ഞതിന് 100 മീറ്റര്‍ ചുറ്റളവില്‍ നിന്നാണ് മൃതശരീരങ്ങള്‍ കണ്ടെടുത്തത്.