പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!

ലണ്ടന്‍| WEBDUNIA|
IFM
ലണ്ടനിലെ ക്യുവിസി എന്ന ഷോപ്പിംഗ് ചാനല്‍ നടത്തിയ സര്‍വെ സ്ത്രീ സൌന്ദര്യത്തെ കുറിച്ച് വ്യത്യസ്തമായൊരു കാഴ്ചപ്പാടാണ് നല്‍കുന്നത്. സര്‍വെ പ്രകാരം സ്ത്രീകള്‍ കൂടുതല്‍ സൌന്ദര്യവതികളാവുന്നത് മുപ്പത്തിയൊന്നാം വയസ്സിലാണത്രേ!

സൌന്ദര്യമെന്നാല്‍ ബാഹ്യസൌന്ദര്യമല്ല എന്നൊരു വിപ്ലവകരമായ കണ്ടെത്തല്‍ കൂടിയാണ് സര്‍വെ നടത്തിയിരിക്കുന്നത്. പിന്നെ എന്താണ് സൌന്ദര്യം എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നിയേക്കാം. ഇതിന് സര്‍വെ നടത്തിയവര്‍ക്ക് മറുപടിയുമുണ്ട് - 70 ശതമാനം ആത്മവിശ്വാസം, 67 ശതമാനം കാണാനുള്ള സൌന്ദര്യം, 47 ശതമാനം സ്റ്റൈല്‍ എന്നിവ ചേര്‍ന്നതാണ് സൌന്ദര്യമെന്ന് ക്യുവി‌സി സര്‍വെ സമര്‍ത്ഥിക്കുന്നു.

കാഴ്ചയിലെ പോലെ തന്നെ വ്യക്തിത്വത്തിലും സൌന്ദര്യം വേണമെന്ന് സര്‍വെയില്‍ പങ്കെടുത്തവര്‍ പറയുന്നു. സ്ത്രീകളും പുരുഷന്‍‌മാരും ഉള്‍പ്പെടെ 2000 പേരാണ് സര്‍വെയില്‍ പങ്കെടുത്തത്. സര്‍വെയില്‍ പങ്കെടുത്ത ഭൂരിഭാഗവും സ്ത്രീകള്‍ മുപ്പതുകളുടെ തുടക്കത്തില്‍ എത്തുമ്പോള്‍ കൌമാരക്കാരികളെക്കാള്‍ സുന്ദരികളാവുമെന്ന ധാരണയാണ് വച്ചുപുലര്‍ത്തിയത്.

സര്‍വെയില്‍ പങ്കെടുത്ത 63 ശതമാനം ആളുകളും പ്രായം കൂടുമ്പോള്‍ സൌന്ദര്യം വര്‍ദ്ധിക്കുമെന്ന വിശ്വാസം പുലര്‍ത്തുന്നവരായിരുന്നു. മറ്റുള്ളവര്‍ തങ്ങളെ പറ്റി എന്തു ചിന്തിക്കുന്നു എന്ന് ആലോചിച്ച് വേവലാതിപ്പെടാത്തതാണ് ഇതിനു കാരണമെന്നും അത്രതന്നെ ശതമാനം അഭിപ്രായപ്പെട്ടു. സുരക്ഷിതത്വമില്ലായ്മ മറികടക്കാന്‍ സാധിക്കുന്നതാണ് ഈ പ്രായത്തില്‍ സൌന്ദര്യം വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് 51 ശതമാനത്തിന്റെ അഭിപ്രായം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :