മാമാങ്കം ആഫ്രിക്കയില്‍; സൌന്ദര്യം നെറ്റില്‍

ജോഹന്നാസ്ബര്‍ഗ്| WEBDUNIA|
PRO
PRO
ലോകമിന്ന് ഒരു പന്തിന്റെ പിന്നാലെയാണ്. എങ്ങും ചര്‍ച്ചയും സംസാരവും കാല്‍പന്തുകളിയുടെ മാമാങ്കത്തെ കുറിച്ചാണ്. അതെ, സാങ്കേതിക ലോകത്തും ആവേശം പ്രകടമാണ്. ലോകകപ്പ് വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും എന്തിന് തത്സമയ പ്രക്ഷേപണത്തിന് വരെ സൈറ്റുകള്‍ മത്സരിച്ച് പ്രവത്തിക്കുകയാണ്. പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലൊക്കെ ലോകകപ്പ് ആവേശം വ്യക്തമാണ്.

ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ ഡൂഡില്‍ ആദ്യ ദിനം തന്നെ ലോകകപ്പ് ആവേശത്തിനായി നീക്കിവെച്ചു. ജനപ്രിയ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ കാല്പന്തുകളിക്കായി പ്രത്യേകം സൈറ്റ് തന്നെ തുടങ്ങി കഴിഞ്ഞു, ഇനി ഒരു മാസം ട്വിറ്ററിലെ പ്രധാന ട്വീറ്റുകള്‍ വേള്‍ഡ് കപ്പ് മാത്രമായിരിക്കും.

ഓരോ ടീമിന്റെയും ആരാധകര്‍ ചേര്‍ന്ന് പ്രത്യേകം നിര്‍മ്മിച്ച ഫെയ്‌സ്ബുക്ക് കമ്മ്യൂണിറ്റികള്‍ സജീവമായി കഴിഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ചിംഗ് നടന്നതും ലോകകപ്പ് തന്നെ. ലോകകപ്പില്‍ പങ്കെടുക്കുന്ന മിക്ക താരങ്ങളും ട്വിറ്റര്‍, ഫേസ്ബുക്ക് അംഗങ്ങളാണ്. ഇവരുടെയെല്ലാം വിലപ്പെട്ട സ്റ്റാറ്റസ്, ട്വീറ്റ് സന്ദേശങ്ങള്‍ക്കായി ഓണ്‍ലൈന്‍ ലോകം കാത്തിരിക്കുകയാണ്. ഇതിനിടെ ചില ടീം അംഗങ്ങള്‍ക്ക് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് ഉപയോഗം വിലക്കിയിട്ടുമുണ്ട്.
PRO
PRO


ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കിലാണ് കാല്പന്തുകളിയുടെ ആവേശം മുഴുവനും. ഇതിനായി നിരവധി ലോകകപ്പ് പേജുകള്‍ ആരംഭിച്ചു കഴിഞ്ഞു. ലോകകപ്പിന്റെ ഭാഗമായി ഫെയ്‌സ്ബുക്കില്‍ ഫിഫയുടെ വീഡിയോഗെയിം വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബ്രിട്ടനിലെ ഓണ്‍ലൈന്‍ ലോകം അന്വേഷിക്കുന്ന ഓരോ 150 വാക്കുകളിലും ഒരെണ്ണം വീതം ലോകകപ്പുമായി ബ ന്ധപ്പെട്ടതാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗൂഗിളിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒര്‍ക്കുട്ടും ലോകകപ്പ് ആവേശത്തിലാണ്. ഒര്‍ക്കുട്ട് ലോഗോ ഇനി ഒരു മാസം ഫുട്ബോളിന് നീക്കിവെച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :