വയസ്സ് 66, പ്രസവത്തില്‍ 3 കുട്ടികള്‍!

ശ്രീകലാ ബേബി|
ഹരിയാനയിലെ ഒരു 66 കാരിക്ക് ഒരു പ്രസവത്തില്‍ മൂ‍ന്ന് കുട്ടികള്‍! സാത്രോദ് ഗ്രാമത്തിലെ ഭട്ടേരി ദേവിയാണ് മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, ഇവരാണ് ഒറ്റപ്രസവത്തില്‍ മൂന്ന് കുട്ടികള്‍ക്ക് ജന്മംനല്‍കുന്ന ഏറ്റവും പ്രായം കൂടിയ അമ്മയെന്ന് ആശുപത്രിയധികൃതര്‍ അവകാശപ്പെടുന്നു.

രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ഭട്ടേരി ദേവിക്ക് പിറന്നത്. ദേവ സിംഗ് എന്ന 64 കാരനാണ് ഇവരുടെ ഭര്‍ത്താവ്. ഇരുവരുടെയും വിവാഹം കഴിഞ്ഞ് 44 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സന്താനഭാഗ്യം ഉണ്ടായിരിക്കുന്നത്.

ഹരിയാനയിലെ ‘നാഷണല്‍ ഫെര്‍ട്ടിലിറ്റി സെന്ററി’ല്‍ മെയ് 29 ന് ആണ് ഭട്ടേരി ദേവി പ്രസവിച്ചത്. ഐവി‌എഫ് രീതിയിലൂടെയാണ് ഗര്‍ഭധാരണം നടന്നത്. മൂന്നാം തവണത്തെ ശ്രമത്തിലൂടെയാണ് ഗര്‍ഭധാരണം വിജയിച്ചത്. ഭട്ടേരിയുടെ ആദ്യ പ്രസവമാണിതെന്നും ഐവി‌എഫ് സ്പെഷലിസ്റ്റ് ഡോ. അനുരാഗ് ബിനോഷി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :