പൂച്ചകള്‍ക്ക് ശവകുടീരം നിര്‍മ്മിക്കുന്ന പൂച്ച ദ്വീപ്
WEBDUNIA|
PRO
PRO
ജപ്പാനിലെ മിയാഗി പ്രവിശ്യയിലെ റ്റഷിരോ ജിമ ദ്വീപ് പൂച്ചകള്‍ക്കുള്ള ദ്വീപാണ്. ഈ ദ്വീപില്‍ മരണമടയുന്ന പൂച്ചകള്‍ക്ക് ദ്വീപുവാസികള്‍ ശവകുടീരം നിര്‍മ്മിക്കുന്ന പതിവുണ്ട്. മാത്രമല്ല പൂച്ച പ്രിയം കാരണം നാട്ടുക്കാര്‍ ഇവിടുത്തെ അന്‍പതോളം സ്മാരകങ്ങളും ചില കെട്ടിടങ്ങളും പൂച്ചയുടെ രൂപത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതൊക്കെ കാരണം ഈ ദ്വീപ് ഇപ്പോള്‍ ‘പൂച്ച ദ്വീപ്’-യെന്നാണ് അറിയപ്പെടുന്നത്.
ഈ ദ്വീപില്‍ 100 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. പക്ഷേ ഇവിടുത്തെ പൂച്ചകളുടെ എണ്ണം ഇവിടെ താമസിക്കുന്നവരെക്കാളും ഇരട്ടിയാണ്. പൂച്ചകള്‍ക്ക് ആഹാരം നല്‍കുന്നത് സമ്പത്തും ഭാഗ്യവും കൊണ്ടുവുരുമെന്നാണ് ദ്വീപുകാരുടെ വിശ്വാസം. ഏതായാലും ദ്വീപുകാരുടെ പൂച്ച പ്രിയം കാരണം ദ്വീപിലേക്കു വിനോദസഞ്ചാരികളുടെ വരവ് വര്‍ദ്ധിച്ചിട്ടുണ്ട്.
ഇവിടെ ഇങ്ങനെ പൂച്ച പ്രിയമുണ്ടാകാന്‍ കാരണം, 1800 കാലഘട്ടത്തില്‍ ദ്വീപില്‍ മീന്‍പിടുത്തക്കാരായിരുന്നു കൂടുതല്‍. ഈ മീന്‍പിടുത്തക്കാര്‍ ഉപേക്ഷിക്കുന്ന മീന്‍കഷ്ണങ്ങള്‍ക്കായി ധാരാളം പൂച്ചകള്‍ ഇവിടെയെത്തി. ക്രമേണ പൂച്ചകളുമായി കൂടുതല്‍ അടുത്ത മീന്‍പിടുത്തക്കാര്‍ പൂച്ചകളുടെ സ്വഭാവം നോക്കി കാലാവസ്ഥ വ്യതിയാനം പഠിക്കാനും പൂച്ചകളെ ആരാധിക്കാനുമൊക്കെ തുടങ്ങി.
അപരിചതരോടുപോലും വളരെ അടുത്താണ് ഈ പൂച്ചകള്‍ പെരുമാറുന്നത്. പൂച്ചകളുടെ സംരക്ഷണത്തിനായി ദ്വീപുവാസികള്‍ ദ്വീപിലേക്ക് നായ്കളെ പ്രവേശിപ്പിക്കാറില്ല.